Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി പൊളിച്ചടുക്കി ശ്രദ്ധേയനായി.. അഴിമതി നടത്തി പുറത്തേക്ക്.. സിപിഎമ്മിന് ആരാണ് ഇപി ജയരാജന്‍?

1991 ല്‍ അഴീക്കോട് നിന്നാണ് ഇ പി ജയരാജന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലെത്തുന്നത്. അന്ന് എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി പുറത്തുകൊണ്ട് വന്നാണ് ഇ പി ശ്രദ്ധ പിടിച്ചുപറ്റിയത്. കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഇതാ, പിണറായി മന്ത്രിസഭയില്‍ ആദ്യമായി രാജിവെക്കുന്ന മന്ത്രി എന്ന പേരുമായി ഇ പി പുറത്തേക്ക്.

താക്കോല്‍സ്ഥാനങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയ ഇ പി ജയരാജന്‍, അഴിമതി കണ്ടുപിടിച്ച് ശ്രദ്ധേയനായി ഒടുവില്‍ അഴിമതി കാണിച്ച് പടിയിറങ്ങിപ്പോകുന്നവനായി. എന്നാല്‍ ഈ രണ്ട് അഴിമതികള്‍ക്കിടയില്‍ വായിച്ചുമറക്കേണ്ട കേവലം ഒരു പേരല്ല സി പി എമ്മിന് ഇ പി ജയരാജന്‍. എന്തായിരുന്നു അല്ലെങ്കില്‍ എന്താണ് പാര്‍ട്ടിക്ക് ഇ പി ജയരാജന്‍.. വിശദമായി കാണാം...

ആദ്യത്തെ പ്രസിഡണ്ട്

ആദ്യത്തെ പ്രസിഡണ്ട്

ഡി.വൈ.എഫ.്ഐ.യുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഇപി ജയരാജന്‍. നിലവില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റായിട്ടും ദേശാഭിമാനി ജനറല്‍ മാനേജരായിട്ടും പ്രവര്‍ത്തിച്ച പരിചയം ഉണ്ട്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

കണ്ണൂര്‍ക്കാരനായ ഇ പി

കണ്ണൂര്‍ക്കാരനായ ഇ പി

കല്യാശ്ശേരി കണ്ണപുരം എല്‍.പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു ഇ പിയുടെ വിദ്യാഭ്യാസം. കലാലയത്തില്‍ വെച്ച് തുടങ്ങിയതാണ് ഇ പി യുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

ജോലി ഉപേക്ഷിച്ച് രാഷ്ട്രീയം

ജോലി ഉപേക്ഷിച്ച് രാഷ്ട്രീയം

ചിറക്കല്‍ ബാങ്കില്‍ ജോലി കിട്ടിയ ഇ പി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇരിണാവ് വീവേഴ്സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിന് മുന്നില്‍ നിന്നു.

തോറ്റു പിന്നെ ജയിച്ചു

തോറ്റു പിന്നെ ജയിച്ചു


1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവനെതിരെയാണ് ആദ്യമായി അസംബ്ലിയിലേക്ക് മത്സരിച്ചത്. അന്ന് തോറ്റു. തൊട്ടടുത്തെ തിരഞ്ഞെടുപ്പില്‍ അതായത് 1991 ല്‍ അഴീക്കോട് നിന്നും ഇ പി ജയരാജന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി.

തോറ്റ ചരിത്രം കേട്ടിട്ടില്ല

തോറ്റ ചരിത്രം കേട്ടിട്ടില്ല

1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവനെതിരെ കന്നിയങ്കത്തിലെ ഒരേ ഒരു തോല്‍വിയാണ് ഇ പിയുടെ ഏക തോല്‍വി. 2011 ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം ഇ പി മട്ടന്നൂരിലേക്ക് മാറി.

റെക്കോര്‍ഡ് ഭൂരിപക്ഷം

റെക്കോര്‍ഡ് ഭൂരിപക്ഷം

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇ പി ജയരാജന്റെ പേരിലാണ്. കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവും ഇത് തന്നെ. കെ.പി.പ്രശാന്തിന് കിട്ടിയ 40,649 ന്റെ ഇരട്ടിയിലധികം വോട്ടുകള്‍ ഇ.പി.ജയരാജന്‍ നേടി.

ജയില്‍വാസം പുത്തരിയല്ല

ജയില്‍വാസം പുത്തരിയല്ല

കണ്ണൂര്‍ രാഷ്ട്രീയത്തിലെ ജയരാജന്മാരില്‍ പ്രധാനിയായ ഇ പി ജയരാജന് ജയിലൊന്നും ഒരു പുത്തരിയല്ല. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ടു, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജയിലിലായി.

ചങ്കില്‍ വെടിയുണ്ടയുമായി

ചങ്കില്‍ വെടിയുണ്ടയുമായി

ചങ്കില്‍ വെടിയുണ്ടയുമായി നടക്കുന്ന നേതാവ് എന്നാണ് ഇ പി ജയരാജനെ വിശേഷിപ്പിക്കാറുള്ളത്. 1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേയാണ് ആന്ധ്രയില്‍ വച്ച് ജയരാജന് വാടക കൊലയാളികളുടെ വെടിയേറ്റത്.

സിപിഎമ്മിന് തള്ളാനാകില്ല

സിപിഎമ്മിന് തള്ളാനാകില്ല

മികച്ച സംഘാടകനാണ് ഇ പി. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി രക്ഷാധികാരി എന്നിങ്ങനെ ജയരാജന്റെ സംഘാടനപാടവത്തിന് കയ്യും കണക്കുമില്ല.

കുടുംബചരിത്രം

കുടുംബചരിത്രം

ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി പാര്‍വതിയമ്മയുടെയും മകനാണ്. ജില്ലാ സഹകരണബാങ്ക് മരങ്ങാട്ടുപറമ്പ് ശാഖയില്‍ സീനിയര്‍ മാനേജരായ പി.കെ. ഇന്ദിരയാണ് ഭാര്യ. ജെയ്സണ്‍, ജിജിന്‍ രാജ് എന്നിവരാണ് മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+