Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ പിളര്‍പ്പ്: പ്രശ്ന പരിഹാരം അകലെ, എല്‍ഡിഎഫിന് പരാതി നൽകാനൊരുങ്ങി അബ്ദുള്‍ വഹാബ് പക്ഷം

കോഴിക്കോട്: രണ്ടായി പിളര്‍ന്ന ഐ എന്‍ എല്ലില്‍ പ്രശ്ന പരിഹാരം അനന്തമായി നീളുന്നു. കാസിം ഇരിക്കൂര്‍ വിഭാഗവും അബ്ദുള്‍ വഹാബ് പക്ഷവും യാതൊരുവിധ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ അബ്ദുള്‍ വഹാബ് പക്ഷം ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പാര്‍ട്ടിയിലെ സമവായ ശ്രമങ്ങള്‍ക്ക് കാസിം ഇരിക്കൂര്‍ വിഭാഗം തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് വഹാബ് പക്ഷത്തിന്‍റെ പരാതി. അതേസമയം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അച്ചടക്ക ലംഘനം കാട്ടിയവരോട് ഒത്തുതീര്‍പ്പിനില്ലെന്നാണ് കാസിം ഇരിക്കൂര്‍ വിഭാഗം വ്യക്തമാക്കുന്നത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്‍മാര്‍ ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍

കാന്തപുരം എപി വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇതുവരേയുള്ള സമവായ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തില്‍ എപി വിഭാഗം താല്‍ക്കാലികമായി ചര്‍ച്ചകളില്‍ നിന്നും പിന്‍മാറിയെന്നാണ് സൂചന. ഒരു പാര്‍ട്ടിയായി വന്നില്ലെങ്കില്‍ ഐ എന്‍ എല്ലിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന മുന്നറിയിപ്പ് സി പി എം ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അതേസമയം ഐഎന്‍എല്ലിന്‍റെ വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലവിലെ തീരുമാനം.

kassim-vahab-

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മൂന്ന് വട്ടമാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നതാണ്. കേരളത്തിലെത്തിയ ഐ എന്‍ എല്‍ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാനുമായും ചര്‍ച്ചകള്‍ നടന്നു. കാസിം ഇരിക്കൂര്‍ വിഭാഗത്തിന് ഒപ്പമാണ് ദേശീയ നേതൃത്വം. ഇരുവരുടേയും കടുത്ത നിലപാടാണ് പാര്‍ട്ടിയിലെ സമവായ സാധ്യതകള്‍ ഇല്ലാതാക്കിയതെന്നാണ് അബ്ദുള്‍ വഹാബ് പക്ഷം ആരോപിക്കുന്നത്. പാര്‍ട്ടിവിട്ടവര്‍ സ്ഥാനമോഹികളായ ചില നേതാക്കളാണ്. അവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ പാര്‍ട്ടിയിലേക്ക് മടങ്ങി വരാമെന്നുള്ള ദേശീയ അധ്യക്ഷന്‍റെ വാക്കുകളാണ് സമവായ ചര്‍ച്ചകളില്‍ തിരിച്ചടി സൃഷ്ടിച്ചത്.

ഇതുവരേയുള്ള സംഭവവികാസങ്ങള്‍ എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കാനാണ് അബ്ദുള്‍ വഹാബ് പക്ഷത്തിന്‍റെ തീരുമാനം. അതേസമയം സമവായ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നാണ് കാസിം ഇരിക്കൂര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ പാര്‍ട്ടിയെ വഞ്ചിച്ചവരോട് ഒത്തുതീര്‍പ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തിലെ പിളര്‍പ്പ് താഴേക്കിടയിലേക്കും വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് കാസിം ഇരിക്കൂര്‍ വിഭാഗം നടത്തിയ അംഗത്വവിതരണ ക്യാംപെയ്ന്‍ വഹാബ് പക്ഷം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Man illegally get vaccinated through window

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+