Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഇനി പിടിച്ചുപറിക്കാർക്കൊപ്പം;പ്രത്യേക സെൽ ഇല്ല!!കഴിയുന്നത് 5 പേർക്കൊപ്പം!

മജിസ്ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരൻ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക പോയത്.

കൊച്ചി: നടിയ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ഇനി കഴിയേണ്ടത് പിടിച്ചുപറിക്കാർക്കൊപ്പം. അഞ്ച് പേർക്കൊപ്പമാണ് ദിലീപ് സെല്ലിൽ കഴിയുന്നത്. പ്രത്യേക സൗകര്യമുള്ള സെൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പിടിച്ചുപറിക്കാരുൾപ്പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായുള്ളത്.

മജിസ്ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരൻ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക പോയത്. പ്രത്യേക സൗകര്യങ്ങൾ ഉള്ള സെൽ ദിലീപിന് നൽകുമെന്നായിരുന്നു ആദ്യം ഉയർന്ന കേട്ടത്.

എല്ലാം തന്ത്രം

എല്ലാം തന്ത്രം

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന വിവാദമായ പ്രഖ്യാപനം സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുടുക്കാനുള്ള പൊലീസിന്റെ തന്ത്രമായിരുന്നെന്നു സൂചന.

എല്ലാം തെറ്റിദ്ധരിപ്പിക്കാൻ

എല്ലാം തെറ്റിദ്ധരിപ്പിക്കാൻ

ക്വട്ടേഷന്‍ ഏറ്റെടുത്തു നടപ്പാക്കിയ സുനില്‍ കുമാറില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഗൂഢാലോചന നടത്തിയവരെ തെറ്റിദ്ധരിപ്പിക്കാനാണ് പോലീസ് ഈ തന്ത്രം പ്രയോഗിച്ചത്. ഇത് ഫലം കണ്ടതായി പിന്നീടുണ്ടായ അന്വേഷണ പുരോഗതി വിലയിരുത്തി പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഫോൺ കോളുകൾ പരിശോധിച്ചു

ഫോൺ കോളുകൾ പരിശോധിച്ചു

നേരത്തെ നടത്തിയ കണക്കുകൂട്ടലില്‍നിന്നു വിരുദ്ധമായി കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടിവരുന്നത് ക്വട്ടേഷന്‍ സംഘത്തെ ഗൂഢാലോചകരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതമാക്കും എന്ന പൊലീസ് തിയറി ഈ കേസില്‍ ശരിയാവുകയായിരുന്നു. ഇതിനായി ഇവരുടെ ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിച്ചു.

ജയിലിൽ നിന്ന് പോയ കോളുകൾ...

ജയിലിൽ നിന്ന് പോയ കോളുകൾ...

ജയിലിനുള്ളിലെ കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യ കോള്‍ പോയത് ദിലീപുമായി അടുപ്പമുള്ള ഒരാളിലേക്കായിരുന്നു. ദിലീപ്, നാദിര്‍ഷ അപ്പുണ്ണി എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ തേടിയായിരുന്നു ഈ വിളി. ഇതോടെ നേരത്തെ തന്നെ പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരുന്ന ഇവരും പോലീസ് നിരീക്ഷണത്തിലായി.

അമേരിക്കന്‍ പര്യടനം

അമേരിക്കന്‍ പര്യടനം

തന്നിലേക്ക് അന്വേഷണം എത്തുന്നില്ല എന്ന ഉറപ്പിലാണ് ദിലീപ് നേരത്തെ നിശ്ചയിച്ച അമേരിക്കന്‍ പര്യടനവുമായി മുന്നോട്ടുപോയത്. ഇതിനിടെ അന്വേഷണ സംഘം തന്നെ നിരീക്ഷിക്കുന്നതായ വിവരങ്ങള്‍ ദിലീപിനു ചോര്‍ന്നുകിട്ടിയെന്നാണ് പോലീസ് കരുതുന്നത്.

എല്ലാം തിരിഞ്ഞുകൊത്തി

എല്ലാം തിരിഞ്ഞുകൊത്തി

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ വിവരം കിട്ടിയതിനു പിന്നാലെയാണ് ക്വട്ടേഷന്‍ സംഘം തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതായി ദിലീപ് പോലീസിനു പരാതി നല്‍കിയത്. ഈ പരാതി പക്ഷേ ദിലീപിനെതിരെ തിരിയുകയാണുണ്ടായത്.

ഫോൺ സംഭാഷണം വ്യാജം

ഫോൺ സംഭാഷണം വ്യാജം

ബ്ലാക് മെയില്‍ ചെയ്യുന്നു എന്ന പരാതിക്കൊപ്പം ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ദിലീപ് സമര്‍പ്പിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ താരം, നടി, നിര്‍മാതാവ് എന്നിവര്‍ ദിലീപിന്റെ പേരു പറയാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്നാണ് ശബ്ദരേഖയിലുള്ളത്. ഇത് ദിലീപും നാദിര്‍ഷയും ചേര്‍ന്ന് വ്യാജമായി നിര്‍മിച്ചതെന്നാണ് പോലീസ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+