Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്: ജയസൂര്യയെ അഭിനന്ദിച്ച് ഷംസീര്‍

വെള്ളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജയസൂര്യയെ അഭിനന്ദിച്ച് തലശ്ശേരി എം എല്‍ എ മുഹമ്മദ് റിയാസ്. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‍നം കാണുന്ന ഏതൊരാൾക്കും ഏറെ പ്രചോദനമായി മാറുന്ന കാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‍നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.

അന്ന ബെന്നും പ്രത്യേകം അഭിനന്ദനം

ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു..

സച്ചിയും അനിൽ നെടുമങ്ങാടും

സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി. മികച്ച ആർട്ട്‌ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി.

ഇതോടൊപ്പം മികച്ച സംവിധായകൻ

ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം. ജയചന്ദ്രൻ, സുധീഷ്, ഗായകൻ ശഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാപ്റ്റനിൽ വിപി സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കിൽ

അതേസമയം, ക്യാപ്റ്റനിൽ വിപി സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കിൽ വെള്ളത്തിൽ മുരളിയായി ജീവിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ പ്രജേശ് സെന്‍ അഭിപ്രായപ്പെട്ടത്, ജയേട്ടൻ ഒരിക്കൽ കൂടി സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ. 'വെള്ളം' തുടങ്ങും മുന്നേ തീരുമാനിച്ച പ്രധാനപ്പെട്ട കാര്യം ഇതുവരെ കണ്ടു പരിചയിച്ച മദ്യപാനി ആവരുത് നായകൻ എന്നതാണ്. ജയേട്ടനെ തന്നെ മനസ്സിൽ കണ്ടു കൊണ്ടെഴുതിയ കഥാപാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.

അത്ര മെയ് വഴക്കത്തോടെ

അത്ര മെയ് വഴക്കത്തോടെയാണ് ജയേട്ടൻ നിറഞ്ഞാടിയത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പുരസ്കാരമാണിത്. വെള്ളം അതിനൊരു നിയോഗമായതിൽ അഭിമാനവും അളവറ്റ സന്തോഷവും. ഇനിയും ഒരുപാട് പുരസ്കാരങ്ങൾ നേടിയെടുക്കും എന്നുറപ്പാണ്. പക്ഷേ സത്യനും മുരളിയും എന്നും പ്രിയപ്പെട്ടതായിരിക്കും അല്ലേയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+