പിണറായിക്ക് മാധ്യമ പ്രവർത്തകരുടെ 'ഭീഷണി'? ക്യാമറയും മൈക്കും വരെ ആയുങ്ങൾ? ഞെട്ടിക്കുന്ന റിപ്പോർട്ട്

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യ മന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടുള്ള സമീപം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരെ ശകാരിച്ചത് വരെയുള്ള സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചതായും പറയപ്പെടുന്നുണ്ട്.

വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നാണത്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മംഗളം ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ഇതില്‍ എന്ത് തീരുമാനം എടുക്കും എന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രി മാധ്യമങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്തുമോ?

തിക്കിത്തിരക്ക്

തിക്കിത്തിരക്ക്

മുഖ്യമന്ത്രി എവിടെ ചെന്നാലും അവിടെ മാധ്യമ പ്രവര്‍ത്തകരുടെ തിരക്കായിരിക്കും. ഇത് പലപ്പോഴും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് ആരോപണം ഉണ്ട്. എന്നാല്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് മാത്രമല്ല, വലിയ സുരക്ഷാഭീഷണിയും ഇത് ഉയര്‍ത്തുന്നുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

നിയന്ത്രിച്ചേ മതിയാവൂ?

നിയന്ത്രിച്ചേ മതിയാവൂ?

ഈ സാഹചര്യത്തില്‍, മുഖ്യമന്ത്രിയെ മാധ്യമ പ്രവര്‍ത്തകര്‍ പൊതു സ്ഥലങ്ങളില്‍ വച്ച് സമീപിക്കുന്നത് നിയന്ത്രിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാം ഉള്ള മാധ്യമ പ്രവര്‍ത്തകരുടെ തിക്കിത്തരിക്ക് നിയന്ത്രിക്കണം എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

ആയുധങ്ങള്‍ ആക്കും?

ആയുധങ്ങള്‍ ആക്കും?

മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേരില്‍ നുഴഞ്ഞുകയറി മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടാവുന്ന മൈക്കും, ക്യാമറ സ്റ്റാന്റും ക്യാമറയും വരെ ആയുധമായി ഉപയോഗിച്ചേക്കാം എന്നാണ് പറയുന്നത്.

പരിശോധനകള്‍

പരിശോധനകള്‍

മുഖ്യമന്ത്രിയെ പൊതു സ്ഥലങ്ങളില്‍ സനീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പരിശോധനകള്‍ക്ക് വിധേയരാക്കാറില്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തുന്നവരുടെ ബാഗുകളില്‍ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഒളിപ്പിച്ചുവയ്ക്കാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്ത് സംഭവിക്കും?

എന്ത് സംഭവിക്കും?

ഇന്റലിജന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ കൈമാറും എന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഔദ്യോഗിക പത്ര സമ്മേളനങ്ങളില്‍ മാത്രം ആക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ അത് പുതിയ വിവാദത്തിനാകും വഴിവക്കുക.

English summary
Intelligence Report- CM Pinarayi Vijayan may attacked by pseudo journalists
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്