കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊരാളുങ്കല്‍ മൂന്നാം വര്‍ഷവും ലോകത്ത് രണ്ടാമത്, കേരള ബാങ്ക് ഏഷ്യയില്‍ ഒന്നാമത്: അഭിമാന നേട്ടം

Google Oneindia Malayalam News

തിരുവനന്തപുരം : വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറില്‍ കേരളത്തിന് അഭിമാന നേട്ടമായി ഈരുളുങ്കല്‍ സൊസൈറ്റിയും കേരള ബാങ്കും ഇടം നേടി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഗോളറാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തു രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, കേരള ബാങ്ക് സഹകരണരംഗത്ത് ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം എന്ന പദവിയോടെ ലോക റാങ്കുപട്ടികയില്‍ ഇടം നേടിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യവസായ - അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് ഊരാളുങ്കലിന് അംഗീകാരം. കേരള ബാങ്ക് ഏഴ് വ്യത്യസ്ത മേഖലകളില്‍ ലോകത്തെ ഏറ്റവും വലിയ 300 സഹകരണസ്ഥാപനങ്ങളുടെ പട്ടികയില്‍ 35-ാം റാങ്ക് നേടി . ധനകാര്യ സേവന മേഖലയില്‍ കേരള ബാങ്ക് ലോകത്ത് ഏഴാം സ്ഥാനത്തും, ഏഷ്യയില്‍ ഒന്നാമതുമാണ് .ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വലിപ്പത്തില്‍ നാലാമതാണ് കേരള ബാങ്ക്.

kerala

ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടായ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്.

രണ്ടു പ്രസ്ഥാനങ്ങളും കൈവരിച്ച തിളക്കമാര്‍ന്ന ഈ നേട്ടം സഹകരണപ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിലെ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണ് . ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ ഇടപെടലുകള്‍ക്ക് മുന്‍കൈ എടുക്കാന്‍ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും അംഗീകാരം പുതിയ ഊര്‍ജം നല്‍കു. ഇത് കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019-ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട് .

English summary
International achievement for Uralungal Labor Contract Society and Kerala Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X