കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്: ഈ വര്‍ഷം തറക്കല്ലിടുമെന്ന് ആരോഗ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍; കണ്ണൂര്‍ ജില്ലയിലാരംഭിക്കുന്ന അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഈ വര്‍ഷം തന്നെ തറക്കല്ലിടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇരിക്കൂറിനടുത്ത കല്യാട്ട് അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. 300 കോടിയുടെ പ്രാഥമിക പ്രൊജക്റ്റ് തയ്യാറാക്കി കിഫ്ബി വഴി നടപ്പാക്കും. വലിയ മുന്നൊരുക്കത്തിന് ശേഷമാണ് ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇന്‍സ്റ്റ്റ്റിയൂട്ട് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ആയുര്‍വേദ രംഗത്തെ പ്രഗത്ഭരുമായി ചര്‍ച്ച നടത്തി പദ്ധതി ആഷ്‌കരിച്ചിട്ടുണ്ട്.

 kallyad

റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃക പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്റര്‍നാഷനല്‍ മ്യൂസിയം, നൂതന സ്പെഷ്യാലിറ്റി ആശുപത്രി, മികച്ച ഗവേഷണ കേന്ദ്രം, നല്ലൊരു ഔഷധ തോട്ടം എന്നിവയെല്ലാം ഉണ്ടാവും. ആയുര്‍വേദത്തിനൊപ്പം ആയുഷ് വിഭാഗം ശക്തിപ്പെടുത്താനും ഭാവിയില്‍ ഔഷധങ്ങളുടെ പേറ്റന്റെടുക്കാനും സാധിക്കും. ഇതിലൂടെ ആയുര്‍വേദ ടൂറിസവും ലക്ഷ്യമിടുന്നു. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ആയുര്‍വേദ ടൂറിസത്തിനും പ്രാധാന്യം വര്‍ധിക്കും. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയതിനാല്‍ കേന്ദ്രത്തിന്റെ സഹായംകൂടി ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഇരിക്കൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ വൈസ് പ്രസിഡന്റ് എം എം മോഹനന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍. സര്‍വേ ജില്ലാ സൂപ്രണ്ട് കെ ബാലകൃഷ്ണന്‍, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ആര്‍ ബിന്ദു, സീനിയര്‍ സൂപ്രണ്ട് മനോജ് കുമാര്‍, പി വി ഗോപിനാഥ്, ബി രാമചന്ദ്രന്‍, കെ രമേശന്‍, കെ പ്രദീപന്‍, എം സി രാജേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

English summary
Work of International Research Institute of Ayurveda in Kannur will begin this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X