എളമരം കരീം എംപിയുടെ ഇടപെടല്‍: റെയില്‍വെ പ്രിന്‍റിങ് പ്രസ് അടച്ച് പൂട്ടല്‍ ഉത്തരവ് നിര്‍ത്തിവെച്ചു
ദില്ലി: എളമരം കരീം എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വെ പ്രിന്‍റിങ് പ്രസ് അടച്ച് പൂട്ടല്‍ ഉത്തരവ് നിര്‍ത്തിവെച്ചു. വടക്കൻ റെയിൽവെയുടെ കീഴിൽ വരുന്ന ഡൽഹി പഞ്ചാബി ബാഗിലെ റെയിൽവെ പ്രിന്റിങ് പ്രസ് അടച്ചുപൂട്ടി ജീവനക്കാരെ പുനർവിന്യസിക്കാനുള്ള ഉത്തരവാണ് റെയിൽവെ മരവിപ്പിച്ചത്. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എംപി റെയിൽവെ മന്ത്രിയായിരുന്ന പീയുഷ് ഗോയലിന് തിങ്കളാഴ്‌ച കത്തയച്ചിരുന്നു.
റെയിൽവെയ്‌ക്ക് കീഴിലുള്ള പ്രിന്റിങ് പ്രസുകൾ അടച്ചുപൂട്ടാൻ റെയിൽവെ ബോർഡ് നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇതിനെതിരായി വലിയ എതിർപ്പുയർന്നുവരികയും പ്രിന്റിങ് പ്രസുകൾ ഏകപക്ഷീയമായി അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് എളമരം കരീം 2020 ഒക്‌ടോബറിൽ റെയിൽവെ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. അടച്ചുപൂട്ടൽ വിഷയത്തിൽ അന്തിമ തീരുമാനം വരുന്നതിന് മുമ്പായി ജൂൺ 29 നാണ് പഞ്ചാബിബാഗ് പ്രസ് അടച്ചുപൂട്ടാനും ജീവനക്കാരെ പുനർവിന്യസിക്കാനും വടക്കൻ റെയിൽവെ ഡിജി ഉത്തരവിട്ടത്. ഏകപക്ഷീതമായ ഈ തീരുമാനം ജനാധിപത്യ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് എളമരം കരീം മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടലിനെതിരായി പ്രതിഷേധം തുടരുകയാണ്. അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ പഞ്ചാബിബാഗ് അടയ്‌ക്കാനുള്ള ഉത്തരവ് അംഗീകരിക്കാനാവില്ല. ജീവനക്കാർ ആശങ്കയിലാണ്. വിഷയത്തിൽ ഇടപെടണം എന്ന് മന്ത്രിയ്‌ക്കുള്ള കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഉത്തരവ് മരവിപ്പിച്ചുള്ള നിർദേശം വന്നിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications