• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്

 • By അഭിജിത്ത് ജയൻ

തിരുവനന്തപുരം: മാണി സി കാപ്പന്റെ കൊഴിഞ്ഞുപ്പോക്ക് എന്‍സിപിയുടെ കെട്ടുറപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.രാഷ്ട്രീയ പക്വതയില്ലാത്ത തീരുമാനമാണ് മാണി സി കാപ്പന്റേത്.കാപ്പന്‍ യു ഡി എഫിലേക്ക് പോയതിലൂടെ എല്‍ ഡി എഫിന് ഒരു പോറലുമേറ്റിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എന്‍ സി പി നേതൃത്വം കരുതുന്നു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്നാല്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ ശക്തി പ്രകടനം നടത്തി യു ഡി എഫിലേക്ക് പോയ കാപ്പന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്.മുതിര്‍ന്ന എന്‍ സി പി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രനുമായി ''വണ്‍ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയന്‍ നടത്തിയ അഭിമുഖത്തിലേക്ക്:

എത്ര സീറ്റുകളില്‍?

എത്ര സീറ്റുകളില്‍?

എന്‍ സി പി മൂന്ന് സീറ്റുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പാലാ നിയമസഭാ സീറ്റ് മുന്നണിക്ക് വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍ മറ്റെവിടെയെങ്കിലും സീറ്റ് നല്‍കണമെന്ന് എല്‍ഡിഎഫിനോട് തങ്ങള്‍ ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും സന്തോഷത്തോടെ സ്വീകരിക്കും.അന്തിമതീരുമാനം എന്‍.സി പി ദേശീയ നേതൃത്വത്തിന്റേതാണ്.കൂടിയാലോചനകള്‍ക്ക് ശേഷം കൂടുതല്‍ പ്രതികരിക്കാം?

യുവജനപ്രാതിനിധ്യമുണ്ടാകുമോ?

യുവജനപ്രാതിനിധ്യമുണ്ടാകുമോ?

പൊതുഘടകങ്ങള്‍ പാലിച്ചു കൊണ്ടാകും ഒരു സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിര്‍ത്തുക.യുവജന പ്രാതിനിധ്യം സംബന്ധിച്ച വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തിരുമാനമെടുക്കും.വര്‍ഷങ്ങളായി മത്സരിക്കുന്ന മുല്ലപ്പള്ളി ചെന്നിത്തല ഉമ്മന്‍ ചാണ്ടി എന്നിവരെ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു ? മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നയിടത്ത് യുവാക്കളെ നിര്‍ത്തി പരീക്ഷിക്കുക വലിയ വെല്ലുവിളിയാണ്. ഏതു പാര്‍ട്ടിക്കും എല്ലാ ഘടകങ്ങളെയും പരിഗണിക്കേണ്ടി വരും.എന്നാല്‍,യുവാക്കളോടും വനിതകളോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നയം പാര്‍ട്ടിക്കില്ല.

കാപ്പന്റെ പോക്ക് ബാധിക്കുമോ?

കാപ്പന്റെ പോക്ക് ബാധിക്കുമോ?

മുന്നണിക്കോ എന്‍സിപിയുടെ സംഘടന നേതൃത്യത്തിനോ ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിട്ടില്ല.എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാപ്പന്‍ ഇപ്പോഴുമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹം.കാപ്പന്‍ എല്‍ ഡി എഫ് വിടുന്നതിലൂടെ അദ്ദേഹത്തിന് വോട്ട് ചെയ്ത് സമ്മതിദായകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നീതി പുലര്‍ത്താത്ത നിലപാടാണ് സ്വീകരിച്ചത്. ഇത് ശരിയായില്ല.

രണ്ടാം വരവ് ഉണ്ടാകുമോ?

രണ്ടാം വരവ് ഉണ്ടാകുമോ?

ചാനല്‍ ചര്‍ച്ചകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പല വിദ്യകളും നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് തന്നെ നിയമസഭയിലും പ്രതിഫലിക്കും.വിവാദമല്ല വികസനമാണ് ഇടതുനയം.റോഡുകള്‍, പാലങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം അങ്ങനെ എല്ലാ മേഖലകളിലുമെടുത്ത് പറയത്തക്കവണ്ണമുള്ള വികസനമാണുണ്ടായിരിക്കുന്നത്. പൂര്‍വ്വാധികം ശക്തിയോടെ തന്നെ ഇടതുമുന്നണി തിരിച്ചു വരും. ബാക്കിയുള്ളതെല്ലാം ഇനിയും ചെയ്യും.

 ജോസിന്റെ വരവ് ഗുണം ചെയ്യുമോ?

ജോസിന്റെ വരവ് ഗുണം ചെയ്യുമോ?

ജോസ് കെ മാണി മുന്നണിയിലേക്ക് വന്നതില്‍ എല്‍ ഡി എഫിന് ഗുണം ചെയ്യും.ജോസ് കോണ്‍ഗ്രസില്‍ നിന്ന് ഇടതുപാളയത്തിലേക്കത്തിയതിലൂടെ കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണ്. യു ഡി എഫിന്റെ പെട്ടിയിലായ വോട്ടുകള്‍ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

കെ എസ് ആര്‍ ടി സി യില്‍ നേട്ടങ്ങളുണ്ടോയോ?

കെ എസ് ആര്‍ ടി സി യില്‍ നേട്ടങ്ങളുണ്ടോയോ?

മാറ്റത്തിന്റെ പാതയിലാണ് കെ എസ് ആര്‍ ടി സി.ദീര്‍ഘദൂര സര്‍വീസുകളും അന്തര്‍ സംസ്ഥാന സര്‍വീസുകളും ഗൗരവത്തോടെ കണ്ട് ലാഭ കേന്ദ്രമാക്കി മാറ്റി.ലാഭമുപയോഗിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ എസ് ആര്‍ ടി സി യില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സ്വിഫ്റ്റ് അടക്കമുള്ള പദ്ധതികള്‍ മികച്ച ശ്രദ്ധയാകര്‍ഷിച്ചു.പിണറായി സര്‍ക്കാരിന് മികച്ച നേട്ടമാണിത്.

നൂറ് കോടി കാണാതായ സംഭവം

നൂറ് കോടി കാണാതായ സംഭവം

കെ എസ് ആര്‍ ടി സി യില്‍ നിന്ന് നൂറ് കോടി കാണാതായതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.അന്വേഷിക്കാന്‍ സി എം ഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡീസല്‍ ഇനത്തില്‍ പോലും ക്രമക്കേട് നടക്കുന്നു.ഇതിനെ അംഗീകരിക്കാനാകില്ല.അഴിമതിയിലൂടെയുള്ള കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തും

 ശബരിമല വിഷയം?

ശബരിമല വിഷയം?

അവസാനിപ്പിക്കപ്പെട്ട വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിലുള്ള ഉദ്ദേശ ശുദ്ധിയാണ് ചില കൂട്ടര്‍ക്കുള്ളത്. വോട്ട് മറിക്കാനുള്ള അടവാണ് നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യു ഡി എഫും ബി ജെ പി യും ശ്രമിക്കുന്നത്.ജനങ്ങള്‍ യാഥാര്‍ഥ്യം മനസ്സിലാക്കി തെരഞ്ഞെടുപ്പില്‍ വിധിയെഴുതും.

പി എസ് സി സമരം?

പി എസ് സി സമരം?

പി എസ് സി ക്കു വിട്ട തസ്തികയില്‍ മുന്‍വാതില്‍ വഴി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ? പത്ത് വര്‍ഷത്തിലധികമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് ഇടതു മുന്നണി സ്വീകരിക്കുന്നത്. ബാക്കിയുള്ള നിയമനങ്ങള്‍ ചൂണ്ടികാട്ടിയാല്‍ നിയമനങ്ങള്‍ നികത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടല്ലോ?റാങ്ക് പട്ടിക അശാസ്ത്രീയമായി നീട്ടി നല്‍കുന്ന പ്രവണത കേരളത്തിലുണ്ട്. അതിലൂടെ പുതിയ നിയമനങ്ങള്‍ തടസ്സപ്പെടുന്നു.രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം നീക്കങ്ങള്‍.

പിഎസ്സി സമരത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍.''സമരം തുടങ്ങി ഇത്ര ദിവസത്തിനകം മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ''? യാഥാര്‍ഥ്യ ബോധം ഉള്‍കൊണ്ടിട്ടില്ലാത്തവരാണ് നിലവില്‍ സമരം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇടതുപക്ഷത്തെ തേജോവധം ചെയ്യാന്‍ ശ്രമം?

ഇടതുപക്ഷത്തെ തേജോവധം ചെയ്യാന്‍ ശ്രമം?

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തി.ശിവശങ്കറിന്റെ പേര് പ്രതി പട്ടികയിലുണ്ടോ? അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ലേ.രാഷ്ട്രീയമായി ഇടതുപക്ഷത്തെ തേജോവധം ചെയ്യുന്നതിന് കേന്ദ്ര ഏജന്‍സികളും ബി ജെ പിയും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ്.സര്‍ക്കാരിനെ രാഷ്ട്രീയമായി കരിവാരിത്തേക്കാന്‍ ശ്രമം നടന്നതായും മന്ത്രി ആരോപിച്ചു.

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

  English summary
  Interview with Minister AK Saseendran; He says about Politics in NCP and LDF after Mani C Kappan resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X