പോലീസ്: ചീമേനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ തൊണ്ടി മുതൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതിന് പയ്യന്നൂര്‍ പോലീസിനെതിരേ നടപടിക്ക് ചീമേനി കൊലപാതകത്തിന്റെ അന്വേഷണത്തിന് നേതൃത്വംനല്കിയ കാഞ്ഞങ്ങാട് ഡിവൈഎസ്പിയും ശുപാർശ നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലാണ് ഇതേ കുറിച്ച് അന്വേഷിച്ചത്.
തൊണ്ടിമുതല്‍ വില്‍ക്കാന്‍ പ്രതികളിലൊരാള്‍ പയ്യന്നൂരിലെ ഒരു ജ്വല്ലറിയെ സമീപിക്കുകയായിരുന്നു. സംശയംതോന്നിയ ജ്വല്ലറിയുടമ പോലീസില്‍ വിവരമറിയിച്ചു. അപകടംമണത്ത പ്രതി വെള്ളംകുടിച്ചുവരാം എന്നുപറഞ്ഞ് തൊണ്ടിമുതലെടുക്കാതെ മുങ്ങി. പോലീസെത്തി തൊണ്ടിമുതല്‍ കസ്റ്റഡിയിലെത്തു. എന്നാൽ അത് ചീമേനിയിൽ കൊലചെയ്യപ്പെട്ട് റിട്ട. അധ്യാപിക പിവി ജാനകിയുടെ ആഭരണങ്ങളാണെന്ന് പോലീസിന് മനസിലായിരുന്നില്ല. കൊലപാതകത്തിന് ശേഷം ജാഗ്രത പാലിക്കണമെന്ന് സമീപ പോലീസ് സ്റ്റേഷനുകളിൽ ചീമേനി പോലീസ് വിവരം അറിയിച്ചെങ്കിലും പയന്നൂർ പോലീസ് വീഴ്ച വരുത്തുകയായിരുന്നു.

വേണ്ടത്ര ജാഗ്രത പാലിച്ചില്ല
ജ്വല്ലറിയുടമ ജനപ്രതിനിധിമുഖേന പോലീസിനെ അറിയിച്ചിട്ടും വേണ്ടത്ര ജാഗ്രതപാലിക്കാതെയും വിവരം അന്വേഷണസംഘത്തിന് കൈമാറാതെയും ലാഘവത്തോടെ കൈകാര്യംചെയ്തതായാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ചീമേനി കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍ പയ്യന്നൂര്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് വ്യക്തമാക്കി കണ്ണൂർ റേഞ്ച് ഐജിക്കാണ് നടപടി ശുപാർശ നൽകിയിരിക്കുന്നത്. ചീമേനി കൊലപാതകത്തിനിടെ പവിത്രമോതിരവും താലിയും കവര്‍ച്ചചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. ആഭരണം വില്ക്കാനെത്തിയ യുവാവിന്റ ചിത്രം ജ്വല്ലറിയുടമ പകര്‍ത്തി പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

പ്രതിയെ കണ്ടെത്താൻ ശ്രമിച്ചില്ല
ജ്വല്ലറിയിലെ സിസിടിവിയിലും ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇവ പരിശോധിച്ച പോലീസ് തൊണ്ടിമുതലുമായി പോയതല്ലാതെ സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് വിവരം നൽകുകയോ പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയോചെയ്തില്ല. സംഭവത്തിലുള്‍പ്പെട്ട പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയവീട്ടില്‍ വിശാഖി(27)നെ അന്വേഷണസംഘം പിന്നീട് അറസ്റ്റുചെയ്തു. പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക്മനസിലായത്. തൊണ്ടിമുതലാണെന്ന് അറിയാതെ പോലീസ് സ്റ്റേഷനിൽ ആഭരണങ്ങൾ സൂക്ഷിക്കുകയായിരുന്നു.

അഞ്ച് ദിവസംകൊണ്ട് കണ്ടത്തേണ്ട കേസ്
ആഞ്ച് ദിവസം മുമ്പ് തെളിയിക്കാവുന്ന കേസാണ് പയ്യന്നൂർ പോലീസിന്റെ അനാസ്ഥ മൂലം നീണ്ടു പോയത്. പുലിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയും ഇതേ സ്‌കൂളിന് സമീപത്തെ താമസക്കാരിയുമായ ജാനകി(70)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും റിട്ട. പ്രധാനാധ്യാപകനുമായ കളപ്പേര കൃഷ്ണ(80)നെയാണ് ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. 50,000 രൂപയും ഒരു മോതിരവും ജാനകി ധരിച്ച സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. കൊള്ളസംഘവും കവര്‍ച്ചക്കാരും കൃത്യം ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സമയം പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയമാണ്. അര്‍ധരാത്രിക്ക് ശേഷമാണ് പലപ്പോഴും കവര്‍ച്ച നടക്കുന്നത്. എന്നാല്‍ ചീമേനിയിലെ കൊലയും കൊള്ളയും നടന്നത് രാത്രി 9 മണിക്കാണ്. നാട് ഉറങ്ങും മുമ്പെ കൊല നടത്തി പ്രതികള്‍ രക്ഷപ്പെട്ടു. വീടിന് കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍ ഭജനയുണ്ടായിരുന്നു. അയല്‍ക്കാരെല്ലാം ഭജനക്ക് പോയ സമയമാണ് കൊലക്ക് തിരഞ്ഞെടുത്തത്.

പ്രതി മുങ്ങി
പ്രതികളിലൊരാളായ വിശാഖ് ഫെബ്രുവരി 16-ന് പതിനൊന്നരയോടെ പയ്യന്നൂരില്‍ ലോഡ്ജിന്റെ അടിഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയില്‍ പവിത്രമോതിരവും താലിയും വിൽക്കാൻ കൊണ്ടു ചെന്നിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമയുടെ എവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് കളഞ്ഞു കിട്ടിയതാണെന്നായിരുന്നു വിശാഖ് പറഞ്ഞത്. കളഞ്ഞ് കിട്ടിയത് പോലീസ് സ്റ്റേഷനിലാണ് ഏൽപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ സ്റ്റേഷനറിയില്ലെന്നായിരുന്നു മറുപടി. ഇതു പറഞ്ഞിട്ട് ഉടമ പയ്യന്നൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സഞ്ജീവനെ ഫോണില്‍ വിളിച്ചു. ഇതിനിടെ വിശാഖിന്റെ ചിത്രം ഉടമ മൊബൈലില്‍ പകർത്തിയിരുന്നു. പോലീസിനെ പറഞ്ഞയക്കാം അവിടെ നിൽക്കാൻ പറയൂ എന്ന് പറഞ്ഞ് സജീവൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു. എന്നാൽ പോലീസ് വരുമ്പോഴേക്കും വെള്ളം കുട്ടിക്കാനെന്ന പേരിൽ തൊട്ടടുത്ത ഹോട്ടലിൽ കയറിയ വിശാഖ് മുങ്ങുകയായിരുന്നു.
നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!
ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!