ഗൂഢാലോചന നടത്തിയത് ദിലീപ് മാത്രം..? കാവ്യയ്ക്കും നാദിര്‍ഷയ്ക്കും രക്ഷ.. എല്ലാം തീരുന്നു!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളാവുന്നു. ആദ്യഘട്ട അന്വേഷണത്തില്‍ ഗൂഢാലോചന ഇല്ലെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചതായിരുന്നു. പിന്നീട് സുനിയുടെ വെളിപ്പെടുത്തിലിന് ശേഷം നടന്നതെല്ലാം ചരിത്രം. അന്വേഷണം പോലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കൂടാതെ പ്രമുഖര്‍ ആരെങ്കിലും അറസ്റ്റിലാവുമോ എന്ന ആകാംഷയ്ക്ക് ഉടന്‍ അന്ത്യമാവും.

ദിലീപിനോട് ഇത്രയും സ്നേഹമോ.. പ്രിയനടൻ പുറത്തിറങ്ങാൻ കൊല്ലത്തെ അജ്ഞാതനായ ആരാധകൻ ചെയ്തത്!

കോണ്‍ഗ്രസുകാരനായ ദിലീപിനോട് സിപിഎമ്മിന് വിരോധം..! നേതാവും മകനും മുന്‍ഭാര്യയും ദിലീപിനെ കുടുക്കി?

കേസിലെ ഗൂഢാലോചന

കേസിലെ ഗൂഢാലോചന

നടിയെ ആക്രമിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നും മാഡം എന്നത് കാവ്യ ആണെന്നതും അടക്കം പള്‍സര്‍ സുനി മൊഴി നല്‍കിയതാണ്.

സ്രാവുകൾ പുറത്ത് തന്നെ

സ്രാവുകൾ പുറത്ത് തന്നെ

എന്നാല്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം വമ്പന്‍ സ്രാവുകളെയൊന്നും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പല സംശയങ്ങളും പേരുകളും ഇപ്പോഴും കാണാമറയത്താണ്. അവ പുറത്ത് വരുമെന്ന് കരുതാനുമാവില്ല.

അന്വേഷണം അവസാനിക്കുന്നു?

അന്വേഷണം അവസാനിക്കുന്നു?

കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. ഇനി കേസില്‍ അറസ്റ്റുകളൊന്നും ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ദിലീപില്‍ മാത്രമായി തീരാനാണ് സാധ്യത

നാദിർഷയെ ചോദ്യം ചെയ്തില്ല

നാദിർഷയെ ചോദ്യം ചെയ്തില്ല

സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യലോടെ കേസിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ശാരീരിക അവശത കാരണം അത് നടന്നില്ല. ഇനി എന്ന് ചോദ്യം ചെയ്യുമെന്ന് പറയാനാവില്ല.

നാദിര്‍ഷയോ കാവ്യയോ കുടുങ്ങിയേക്കില്ല

നാദിര്‍ഷയോ കാവ്യയോ കുടുങ്ങിയേക്കില്ല

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപ് ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയതെന്നും നാദിര്‍ഷയും കാവ്യയും അടക്കം മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുമാണ് പോലീസിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസില്‍ നാദിര്‍ഷയോ കാവ്യയോ കുടുങ്ങിയേക്കില്ല

മാഡം കാവ്യയെന്ന്

മാഡം കാവ്യയെന്ന്

നാദിര്‍ഷയ്ക്കും കാവ്യയ്ക്കും എതിരെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ദിലീപ് പറഞ്ഞത് അനുസരിച്ച് നാദിര്‍ഷ തനിക്ക് പണം നല്‍കി എന്നാണ് സുനി വെളിപ്പെടുത്തിയത്. കാവ്യയാണ് കേസിലെ ദുരൂഹ സാന്നിധ്യമായ മാഡമെന്നും സുനി പറയുകയുണ്ടായി.

കാവ്യയെ ചോദ്യം ചെയ്തിട്ടില്ല

കാവ്യയെ ചോദ്യം ചെയ്തിട്ടില്ല

സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് വരെ കാവ്യയെ ചോദ്യം ചെയ്തിട്ടില്ല. നാദിര്‍ഷയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ അനിശ്ചിതമായി നീളുകയും ചെയ്യുന്നു

അഭിഭാഷകരും പോലീസുകാരും

അഭിഭാഷകരും പോലീസുകാരും

ദിലീപിന് ശേഷം അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടേയും സുനിയെ സഹായിച്ച പോലീസുകാരന്‍ അനീഷിന്റെയും അറസ്റ്റ് മാത്രമാണ് നടന്നത്. നടിയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിഭാഷകരുടെ അറസ്റ്റ്.

കുടുങ്ങുക ദിലീപും സുനിയും

കുടുങ്ങുക ദിലീപും സുനിയും

ദിലീപിനെ ബന്ധപ്പെടാന്‍ സുനിയെ സഹായിച്ചുവെന്നതാണ് പോലീസുകാരന്റെ കുറ്റം. കേസില്‍ ദിലീപിനേക്കാളും വലിയ സ്രാവുകള്‍ ഉണ്ടെന്ന് സുനി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ വഴിക്ക് അന്വേഷണമൊന്നും കാര്യമായി നടന്നിരുന്നില്ല. ചുരുക്കത്തില്‍ ദിലീപും സുനിയും മാത്രമാണ് കുടുങ്ങുക.

ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യപേക്ഷ നല്‍കി | Oneindia Malayalam
രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം

രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം

കേസന്വേഷണം നീണ്ടുപോകുന്നതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 90 ദിവസത്തെ കാലാവധി കഴിയാന്‍ 25 ദിവസം അവശേഷിക്കേ ഉള്ള ഡിജിപിയുടെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

English summary
Police to close investigation in actress case
Please Wait while comments are loading...