സോളാര്‍: തീര്‍ന്നിട്ടില്ല... വീണ്ടും അന്വേഷണം, സരിതയുടെ പരാതിയിലും കേസെടുത്തേക്കും

 • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം വരുന്നു. കേസില്‍ തുടരന്വേഷണം നടത്താമെന്ന് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചതോടെയാണ് വീണ്ടും അന്വേഷണത്തിനു വഴിതുറന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണത്തിലും അഴിമതിയിലുമാണ് വീണ്ടും അന്വേഷണം നടത്തുന്നത്.

1

കേസിലെ പ്രതിയായ സരിത എസ് നായര്‍ നല്‍കിയ പുതിയ പരാതിയില്‍ കേസെടുക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷം മാത്രം സരിതയുടെ പരാതിയില്‍ കേസെടുത്താല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു.

2
cmsvideo
  സോളാറിന്റെ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാര്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

  ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വയ്ക്കാനിരിക്കെയാണ് തുടരന്വേഷത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതോടെ അതു പൊതുരേഖയായി മാറും. പൊതുജനങ്ങള്‍ക്കു മാധ്യമങ്ങള്‍ക്കുമെല്ലാം ഇതിന്റെ പകര്‍പ്പ് ലഭിക്കുകയും ചെയ്യും. നേരത്തേ സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ ചാണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

  English summary
  Investigation will continue in Solar case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്