ബിജെപി ഓഫീസ് മാത്രമല്ല എന്റെ വീടും അടിച്ചു തകര്‍ത്തിരുന്നു..നടന്നതിനെക്കുറിച്ച് എെപി ബിനു !!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : തലസ്ഥാനത്ത് ബിജെപി ഓഫീസിന് നേര്‍ക്ക് നടന്ന ആക്രമണത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നതെന്ന് കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറും ഡിവൈഎഫ് ഐ നേതാവും കൂടിയായ ഐപി ബിനു. താനുള്‍പ്പടെയുള്ളവരുടെ വീട് അക്രമകാരികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വരുന്ന സ്വാഭാവിക പ്രതികരമാണ് ഇതെന്നും ബിനു പറയുന്നു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐപി ബിനുവും എസ്എഫ് ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ ഇരുവരെയും വ്യക്തമായി കാണുന്നുണ്ട്. എന്നാല്‍ താന്‍ ഇതുവരെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് പറയാന്‍ കഴിയില്ലെന്നും ബിനു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

Attack
Security Tightened Die To CPM BJP Clash

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളിലാണ് ബിനുവും കുടുംബവും താമസിച്ചു വരുന്നത്. ഇതിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഷോപ്പിംഗ് കോംപ്‌സക്‌സിന്റെ നിരവധി ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ്സ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

English summary
IP Binu about attacks in trivandrum.
Please Wait while comments are loading...