Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക്കിനേയും ശ്രീരാമകൃഷ്ണനേയും മാറ്റിയതിന് പിന്നിൽ സ്വർണക്കടത്തെന്ന് സംശയമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം; ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചത് സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രിമാർക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളർക്കടത്താണ് പ്രശ്നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

k surendran

സിപിഎം-കോൺ ഗ്രസ് അന്തർധാര സജീവമായത് കൊണ്ടാണ് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്. കോൺ ഗ്രസിൽ നിന്നും ആത്മാഭിമാനമുള്ള പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുകയാണ്. കോൺ ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. എൽഡിഎഫിന്റെ വർ ഗീയ രാഷ്ട്രീയത്തെയും അഴിമതിയേയും നേരിടാനുള്ള ഏക ബദൽ എൻഡിഎയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അമിത്ഷാ ചോദിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ ഉത്തരം മുട്ടിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വിജയസാധ്യത മുൻനിർത്തിയാണ്.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ഇരുമുന്നണികളിൽ നിന്നും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കും. എല്ലാ സാധ്യതകളും പാർട്ടി പരിശോധിക്കും. സുരേഷ് ഗോപി മത്സര രം ഗത്ത് വന്നാൽ എൻഡിഎക്ക് ഗുണം ചെയ്യും. കോന്നിയിൽ ശക്തമായ ത്രികോണ മത്സരം.ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാർ വന്ന് നൽകിയ വാ ഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നിയാണെന്നും അദ്ദേഹം പറഞ്ഞു.

നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
    മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+