കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് സിപിഎമ്മിലേക്കോ...? കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന യുഡിഎഫിനെ ഉപേക്ഷിച്ച് മുസ്ലീം ലഗും സിപിഎമ്മിലേക്കെന്ന് സൂചന. കെഎം മാണിക്ക് പിന്നാലെ മുസ്ലിം ലീഗും മുന്നണിവിടുമെന്നാണ് വിവരം. സ്വന്തം നിലനില്‍പ്പാണ് എല്ലാവരുടെയും പ്രശ്‌നമെന്ന് പികെ കുഞ്ഞിലിക്കുട്ടി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും എല്‍ഡിഎഫിലേക്ക് ക്ഷമിച്ച് കഴിഞ്ഞ ദിവസം സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ ലേഖനം വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ട് പാര്‍ട്ടികളെയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിലിക്കുട്ടിയുടെ പ്രതികരണം.

Kunhali kutty

സ്വന്തം നില നില്‍പ്പ് എല്ലാവരുടെയും പ്രശ്‌നമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്ലീം ലീഗ് സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയടക്കം കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. യുഡിഎഫ് നന്നാകില്ലെന്ന് കണ്ടാല്‍ ലീഗിന് ആശങ്കയുണ്ട്. ആ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. ഹൈക്കമാന്‍ഡ് ഇതുവരെയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. പണ്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ ദേശീയ നേതൃത്വം ഘടകക്ഷികളോട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...

ബാര്‍കോഴ കേസില്‍ കെഎം മാണിയുടെ നിലപാടിനെ പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തയ്ക്ക് കേസില്‍ പങ്കുണ്ടൈന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട അവഗണനയില്‍ കെഎം മാണിക്ക് കടുത്ത വേദനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെഎം മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനായില്ലെങ്കില്‍ ലീഗും മുന്നണി വിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് കോണ്‍ഗ്രസിന് നല്‍കിയ മുന്നറിയിപ്പ്. കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലാതെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.

Read Also: കേരളത്തിന്റെ നട്ടെല്ലൊടിച്ച് ഗള്‍ഫിലെ എണ്ണപ്രതിസന്ധി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കോ...

മലപ്പുറം ജില്ലയിയിുള്‍പ്പെടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം ഇടതുമായി സഹകരിച്ച ചരിത്രമുള്ളതിനാല്‍ മുങ്ങുന്ന കപ്പലിനേക്കാള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതാണ് നല്ലതെന്നാണ് ലീഗിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. കുഞ്ഞാലിക്കുട്ടിയുടെയും അബ്ദുല്‍ വഹാബ് എംപിയുടെയും നേതൃതത്തില്‍ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Is Muslim league preparing to make alliance with cpm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X