Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻ ചാണ്ടി യുഗം അവസാനിക്കുന്നു? സ്വന്തം തട്ടകത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റർ... 'കോൺഗ്രസിന്റെ അന്തകനോ?'

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന്റെ ഭീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഉമ്മന്‍ ചാണ്ടി തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്ന് ആവശ്യപ്പെട്ടത് ഹൈക്കമാന്‍ഡ് ആയിരുന്നു. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ തലയ്ക്ക് മുകളിലൂടെ ആയിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയെ പ്രതിഷ്ഠിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി എത്രത്തോളം നിര്‍ണായകമായിരുന്നു എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു അത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ പഴങ്കഥ ആയിരിക്കുകയാണ്. സ്വന്തം തട്ടകമായ കോട്ടയത്ത് പോലും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പോസ്റ്ററുകള്‍ വരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി യുഗം അവസാനിക്കുകയാണോ?

അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു

1

സജീവ രാഷ്ട്രീയത്തിലിറങ്ങിയതിന് ശേഷം ഉമ്മന്‍ ചാണ്ടിയ്ക്ക് സ്വന്തം തട്ടകമായ കോട്ടയത്ത് നിന്ന് വലിയ പ്രശ്‌നങ്ങളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലെ അവസാന വാക്ക് എന്നും ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. ആര്, എന്താകണം എന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തിന് അപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.

2

'ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ' എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ആണ് കോട്ടയത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍. നഗരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ജില്ലാ കോണ്‍ഗ്രസ് ക്മ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ...?' എന്ന ചോദ്യവും പോസ്റ്ററില്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ ഡിസിസി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

3

കോട്ടയത്തെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്ന പതിവില്ലാത്തതാണ്. എന്നാല്‍ കേരളത്തില്‍ മൊത്തത്തില്‍ കോണ്‍ഗ്രസിലെ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുകളും ഗ്രൂപ്പ് സമവാക്യങ്ങളും എല്ലാം അട്ടിമറിക്കപ്പെടുന്ന നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് നടത്തിയതിന് പിറകെയാണിത്. അതിന്റെ ഭാഗമായിത്തന്നെയാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള ഈ പോസ്റ്ററുകളും എന്നാണ് വിലയിരുത്തല്‍. എന്തായാലും പോസ്റ്റര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

4

എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം എന്നും നിന്നിട്ടുള്ള ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ പുതിയ സമവാക്യങ്ങളുടെ സാഹചര്യത്തിൽ തിരുവഞ്ചൂരിന്റെ നീക്കങ്ങൾ എ ഗ്രൂപ്പ് സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി പിന്തുണയ്ക്കുന്ന യൂജിൻ ജോസഫിനെ കുടാതെ തിരുവഞ്ചൂരിന്റെ പിന്തുണയുള്ള നാട്ടകം സുരേഷും പരിഗണനയിൽ ഉണ്ട്. ഇപ്പോഴത്തെ പോസ്റ്ററിന് പിന്നിൽ ആരെന്ന രീതിയിൽ ചില നിഗമനങ്ങളിലും എ ഗ്രൂപ്പ് എത്തുന്നുണ്ട്.

5

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി ജോസ് കെ മാണി ഇടതുമുന്നണിയ്‌ക്കൊപ്പം പോയി. ജോസിന്റെ പുറത്ത് പോകലില്‍ അന്ന് യുഡിഎഫോ കോണ്‍ഗ്രസോ ഭയക്കാതിരുന്നതിന് കാരണം പോലും ഉമ്മന്‍ ചാണ്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പൂര്‍ണമായും ഇറങ്ങിയാല്‍ ജോസിന്റെ വിടവ് എളുപ്പത്തില്‍ നികത്താമെന്നതായിരുന്നു പ്രതീക്ഷ. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും അത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപെട്ടു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു, ഉമ്മന്‍ ചാണ്ടിയുടെ പ്രഭാവം അവസാനിച്ചു തുടങ്ങി എന്നതായിരുന്നു അത്.

6

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം മാത്രമല്ല യുഡിഎഫിനെ കൈവിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിലും യുഡിഎഫിനും കോണ്‍ഗ്രസിനും അടിപതറി. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പഞ്ചായത്തില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണസമിതികള്‍ അധികാരത്തിലെത്തുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി പ്രഭാവം അവസാനിച്ചു തുടങ്ങി എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തന്നെ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് വിശ്വാസമര്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടിയില്‍ തന്നെ ആയിരുന്നു.

7

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ ദയനീയമായ പരാജയം ആണ് കണ്ടത്. എന്നാല്‍ അതിലും ഗൗരവതരമായ ചില കാര്യങ്ങള്‍ കോട്ടയത് സംഭവിച്ചിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു ലീഡ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചു എങ്കിലും അല്‍പം പോലും തിളക്കമില്ലാത്ത ഒരു വിജയമായിരുന്നു അത്. 1987 ന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം ആദ്യമായി പതിനായിരത്തില്‍ താഴെയായി. ജെയ്ക്ക് സി തോമസ് എന്ന യുവനേതാവിന് മുന്നിലായിരുന്നു ഉമ്മന്‍ ചാണ്ടി ഇങ്ങനെ പതറിയത്.

8

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയില്‍ നേരിട്ടത് വലിയ അവഗണനയും ഒറ്റപ്പെടുത്തലും ആയിരുന്നു. എന്നാല്‍ അത് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. ഏത് വിഷയത്തിലും എന്‍ ബ്ലോക്ക് ആയി നിന്നിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 'എ' ഗ്രൂപ്പ് കൈവിട്ടുപോകുന്ന സ്ഥിതിയിലായി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി പിന്തുണച്ചെങ്കിലും എ ഗ്രൂപ്പിലെ പലരും ആ തീരുമാനത്തിനൊപ്പം നിന്നില്ല. ഇത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ ആയിരുന്നു. ഏറ്റവും ശക്തവും സുസജ്ജവും ആയ ഗ്രൂപ്പ് എന്ന പേര് ആ ഒറ്റ സംഭവത്തോടെ എ ഗ്രൂപ്പിന് നഷ്ടപ്പെടുകയും ചെയ്തു.

9

കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ ഗ്രൂപ്പുകളും പൂര്‍ണമായി അവഗണിക്കപ്പെട്ടു. പ്രതിപക്ഷനേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുകയാണെങ്കില്‍ കെപിസിസി അധ്യക്ഷപദവി എ ഗ്രൂപ്പിന് ലഭിക്കുമെന്ന പ്രതീക്ഷയാണ് അതോടെ ഇല്ലാതായത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരനും വന്നതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇത്രനാളും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഒരു മേല്‍ക്കൈ ഇല്ലാതാവാകുയായിരുന്നു. ഇപ്പോള്‍ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്ന കാര്യത്തിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Recommended Video

cmsvideo
    Oommen chandy about the KPCC President?
    10

    നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടി ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മകന്‍ ചാണ്ടി ഉമ്മന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍, പുതുപ്പള്ളി സീറ്റില്‍ മത്സരിച്ചേക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിക്കാര്യങ്ങളൊക്കെ പിന്നീട് നിഷേധിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുറുചുറുക്കോടെ ഉമ്മന്‍ ചാണ്ടി പ്രചാരണത്തിനിറങ്ങി. ഇപ്പോള്‍ ഡിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന ഘട്ടത്തിലും ചാണ്ടി ഉമ്മന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

    ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+