Get Updates
Get notified of breaking news, exclusive insights, and must-see stories!

മേജര്‍ രവിയും ബിജെപി വിടുന്നോ? 'കേരളത്തില്‍ ബിജെപി ജയിക്കില്ല', നേതാക്കന്‍മാരെക്കൊണ്ട് ഗുണമില്ലെന്നും രവി

കോഴിക്കോട്: കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകനും പാര്‍ട്ടി സഹയാത്രികനുമായ മേജര്‍ രവി. സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ താന്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി പ്രൈം വിറ്റ്നസ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പോലും ബി ജെ പി നേതാക്കള്‍ പരാജയമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസേനനും ഭീമന്‍ രഘുവും ബി ജെ പി വിട്ടതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ അനുഭവിച്ചിട്ടുള്ളതായിരിക്കും അവര്‍ പറഞ്ഞിട്ടുണ്ടാകുക. എന്നാല്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിയുടെ തത്വങ്ങള്‍ പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ബി ജെ പി അംഗമല്ലെന്നും എന്നാല്‍ അറിയപ്പെടുന്നത് ബി ജെ പിക്കാരനായിട്ടാണ് എന്നും മേജര്‍ രവി വ്യക്തമാക്കി.

MAJOR RAVI

'ബി ജെ പിയുടെ ഇവിടുത്തെ നേതാക്കന്‍മാരൊന്നും ശരിക്ക് ആ സ്ഥാനത്തിരിക്കേണ്ടവരല്ല. അവരെ ഞാന്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം കേന്ദ്രത്തെ എല്ലാ സമയത്തും ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സമയത്ത് ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള എനിക്ക് ഏത് പാര്‍ട്ടിയിലും ജോയിന്‍ ചെയ്യാം. കാരണം നിലവില്‍ ഞാന്‍ ഇന്ന് വരെ ഒരു പാര്‍ട്ടിയിലും ജോയിന്‍ ചെയ്തിട്ടില്ല. പക്ഷെ ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടുള്ളത് ബി ജെ പിയ്ക്ക് വേണ്ടിയാണ്', മേജര്‍ രവി ചൂണ്ടിക്കാട്ടി.

ഭീമന്‍ രഘുവിന് പാര്‍ട്ടിക്ക് അകത്ത് നിന്ന് കൊണ്ട് അവരെ പിന്തുണക്കാന്‍ പറ്റാത്തത് കൊണ്ടായിരിക്കാം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനസേവനമാണ് ലക്ഷ്യമെങ്കില്‍ പുറത്ത് നിന്നും ചെയ്യാമെന്നും താനിപ്പോള്‍ ചെയ്യുന്നത് അതാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു ഗെയിമാണ്. ആ ഗെയിമിന് അകത്ത് നിന്ന് കളിക്കുന്നവര്‍ പ്രത്യേകം മാനസികാവസ്ഥയുള്ള ആള്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

'ബി ജെ പി സംസ്ഥാനത്ത് വലിയ സ്‌ട്രോംഗായിട്ടുള്ള ഗ്രൂപ്പ് അല്ല. സ്‌ട്രോംഗായിരുന്നെങ്കില്‍ കേരള സ്റ്റോറി എന്ന് പറയുന്ന പടത്തിനെ ഇവിടത്തെ ബി ജെ പിക്കാര്‍ വിജയിപ്പിക്കില്ലായിരുന്നോ. മാളികപ്പുറം വിജയിച്ചത് ബി ജെ പി നേതാവ് കാണാന്‍ പറഞ്ഞത് കൊണ്ടൊന്നുമല്ല. അത് ജനങ്ങളുടെ മനസിന് അകത്തുള്ള അയ്യപ്പവികാരമായിരുന്നു,' മേജര്‍ രവി പറഞ്ഞു. ബി ജെ പി നേതാക്കന്‍മാര്‍ പറഞ്ഞാലൊന്നും ജനങ്ങള്‍ കേള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തില്‍ ബി ജെ പിയാണെന്ന് പറഞ്ഞ് അതിന്റെ ഗുണം വാങ്ങിക്കുന്ന നേതാക്കന്‍മാരേയാണ് താന്‍ ഇവിടെ കാണുന്നതെന്നും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന പദ്ധതികള്‍ പോലും കൃത്യമായിട്ട് അറിയിക്കാന്‍ പോലും പറ്റാത്ത നേതൃത്വമാണ് ഇവിടെയിരിക്കുന്നത്. അപ്പോള്‍ പിന്നെ രഘുവേട്ടനും രാജസേനനും പോയതില്‍ അത്ഭുതം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ബി ജെ പി നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അങ്ങനെയുള്ളവരെ ഇനിയും തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ സമ്മതിക്കില്ല. എന്തായാലും ജയിക്കില്ല. എന്നാലും അവരെ തുറന്ന് കാട്ടേണ്ടത് എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു', അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് എന്തുകൊണ്ടാണ് ഇതൊന്നും മനസിലാകത്തത് എന്നും മേജര്‍ രവി ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+