കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് പ്രകടന പത്രിക കോപ്പിയടിച്ചതാണോ? മാസ്റ്റര്‍ ബ്രെയിന്‍ ശശി തരൂരിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊല്ലം: വളരെ വ്യത്യസ്തമായ നിര്‍ദേശങ്ങളും പദ്ധതികളുമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക യുഡിഎഫ് പുറത്തിറക്കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രകടന പത്രികയില്‍ ഏറെ വ്യത്യസ്തം മിനിസ്ട്രി ഓഫ് ഹാപ്പിനസ് കൊണ്ടുവരുമെന്നതായിരുന്നു.

ഇതിന്റെ പിന്നില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത് എന്ന് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പറയുന്നു. എന്നാല്‍ പ്രകടന പത്രിക കോപ്പിയടിച്ചതാണ് എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇതിനുള്ള മറുപടി നല്‍കുകയാണിപ്പോള്‍ ശശി തരൂര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

കോപ്പിയടിച്ചതല്ല

കോപ്പിയടിച്ചതല്ല

എല്‍ഡിഎഫിന്റെ പ്രകടന പത്രിക കോപ്പിയടിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്നത് വെറും ആരോപണമാണ്. ജനങ്ങളുമായി നേരിട്ട് സംവദിച്ചാണ് ആശയ രൂപീകരണം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. ശേഷം നിരവധി ചര്‍ച്ചകള്‍ കഴിഞ്ഞാണ് പത്രിക പരസ്യപ്പെടുത്തിയത്.

വൈകാന്‍ കാരണം

വൈകാന്‍ കാരണം

വളരെ നേരത്തെ യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കാന്‍ ആരംഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പരസ്യപ്പെടുത്താന്‍ സാധിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതാണ് അതിന് കാരണം എന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു.

കടം വാങ്ങി ഭരിക്കാനാകില്ല

കടം വാങ്ങി ഭരിക്കാനാകില്ല

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള ശ്രമം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉണ്ടാകും. എല്ലാ കാലത്തും കടം വാങ്ങി ജീവിക്കാനാകില്ലെന്ന് പറഞ്ഞ ശശി തരൂര്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കടം വാങ്ങിയതിനെ വിമര്‍ശിക്കുകയും ചെയ്തു.

ഹര്‍ത്താല്‍ പ്രതിസന്ധി

ഹര്‍ത്താല്‍ പ്രതിസന്ധി

ഹര്‍ത്താലിനിടെ വന്‍കിട ബിസിനസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവരും. സംസ്ഥാനം സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കില്‍ നിക്ഷേപം കൂടിയേ തീരു എന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിനിസ്ട്രി ഓഫ് ഹാപ്പിനസ്

മിനിസ്ട്രി ഓഫ് ഹാപ്പിനസ്

മിനിസ്ട്രി ഓഫ് ഹാപ്പിനസ് ആണ് യുഡിഎഫിന്റെ പ്രകടന പത്രികയിലെ വ്യത്യസ്തമായ ഒന്ന്. ജനങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഈ മിനിസ്ട്രിയുടെ ദൗത്യം. അടുത്തിടെ യുഎഇ ഇങ്ങനെ ഒരു മിനിസ്ട്രി രൂപീകരിച്ചിരുന്നു.

എന്താണ് ദൗത്യം

എന്താണ് ദൗത്യം

സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുക, ജനങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തുക, രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും കുറയ്ക്കുക, സഹവര്‍ത്തിത്തത്തോടെയുള്ള ജീവിതം നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മിനിസ്ട്രി ഓഫ് ഹാപിനസ് രൂപീകരിക്കുക. പല വിദേശ രാജ്യങ്ങളിലും ഇങ്ങനെയുണ്ട്. ശശി തരൂരിന്റെ ഈ ആശയം യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധി ടച്ച്

രാഹുല്‍ ഗാന്ധി ടച്ച്

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി, സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന നോ ബില്‍ ആശുപത്രികള്‍ എന്നിവയെല്ലാം യുഡിഎഫിന്റെ പ്രകടന പത്രികയെ ആകര്‍ഷകമാക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. മിനിമം കൂലി 700 രൂപയാക്കുമെന്നും മാനിഫെസ്റ്റോയില്‍ പറയുന്നു.

സബ്‌സിഡി

സബ്‌സിഡി

യുവാക്കള്‍ക്ക് വാഹനം വാങ്ങാന്‍ സബ്‌സിഡി, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളല്‍ എന്നീ വാഗ്ദാനങ്ങളും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും സ്വീധീനം യുഡിഎഫ് മാനിഫെസ്റ്റോയില്‍ പ്രകടമാണ് എന്നാണ് വിലയിരുത്തല്‍. ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 2500 രൂപയാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിച്ചു; മഷി ഉണങ്ങുംമുമ്പ് യുഡിഎഫിലെത്തി... രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിച്ചു; മഷി ഉണങ്ങുംമുമ്പ് യുഡിഎഫിലെത്തി... രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍

സ്ഥാനാര്‍ഥിയെ നഷ്ടമായി; സ്വതന്ത്രനൊപ്പം പ്രചാരണം നടത്തി ബിജെപി... പഴയ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍സ്ഥാനാര്‍ഥിയെ നഷ്ടമായി; സ്വതന്ത്രനൊപ്പം പ്രചാരണം നടത്തി ബിജെപി... പഴയ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

English summary
Is UDF Election Manifesto Copy of LDF? Congress leader Shashi Tharoor MP response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X