ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ? സൂപ്പര്‍ താരത്തിന്റെ വനയാത്ര
വാഗമണ്‍: മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ വനയാത്രയെ കുറിച്ച് വാഗമണിലെ ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണിറ്റി വൈസ് ചെയര്‍മാനും എഴുത്തുകാരനുമായ ആര്‍ രാമാനന്ദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്. ദൂരം ഏറെയുണ്ടെന്ന് അറിയിച്ചിട്ടും മോഹന്‍ലാല്‍ വരാന്‍ തയ്യാറായെന്നും, ഒരു കുഞ്ഞിന്റെ ആകാംക്ഷയോടെയാണ് ദുര്‍ഘടമേറിയ സ്ഥലങ്ങളുള്‍പ്പടെ അദ്ദേഹം കണ്ടു തീര്‍ത്തെന്നും രാമാനന്ദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലായിരുന്നു മോഹന്‍ലാല്‍ ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണിറ്റി സന്ദര്‍ശിച്ചത്. മോഹന്‍ലാലിന്റെ സന്ദര്‍ശന ദൃശ്യങ്ങള്‍ ഋതംഭര കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകുയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു:- ഓണം ബംപറില്‍ ട്വിസ്റ്റ്: 12 കോടിയുടെ ഭാഗ്യശാലി സൈതലവിയല്ല, തൃപ്പൂണിത്തുറക്കാരന്‍ ജയപാലന്‍

വരുന്ന കാര്യം വിളിച്ച് പറഞ്ഞതോടെ പ്രാതലിന് എന്ത് കരുതണം എന്ന് ചോദിച്ചപ്പോള്‍ എനിക്കായി ഒന്നും തയ്യാറാക്കേണ്ട കാര്യമില്ലെന്നും അവിടെ എന്താണോ ഉള്ളത്, അത് കഞ്ഞിയാണെങ്കില്‍ ആ കഞ്ഞി തന്നെ എനിക്കും മതിയെന്ന് മോഹന്‍ലാല്‍ പ്രത്യേകം പറഞ്ഞതും രാമാനന്ദ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ...?

അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ..
ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട !

ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു.

ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി , ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു. എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു. ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി, ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ എന്നോട് ചോദിച്ചു. ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ ? എനിക്കിന്നും അതിനുത്തരമില്ല.
സ്റ്റേഹം ലാലേട്ടാ
ആർ രാമാനന്ദ്
ഋതംഭര എക്കോ സ്പിരിറ്റ്വൽ കമ്മ്യൂൺ
വാഗമൺ
Recommended Video
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു:- തനിക്കെതിരെ പറയാന്‍ പണം കൊടുത്തു ആളെ ഇറക്കുന്നു: പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം: ബാല












Click it and Unblock the Notifications