• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധാരണ നീക്കം: സൗദിക്ക് ഇസ്രായേല്‍ വക രണ്ട് ദീപുകള്‍, വിമാന നിയന്ത്രണം നീക്കി സൗദിയും

Google Oneindia Malayalam News

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യക്ക് കൈമാറുന്നതിനുള്ള കരാറിന് അംഗീകാരം നല്‍കി ഇസ്രായേൽ. വ്യാഴാഴ്ചയാണ് സുപ്രധാനമായ കരാറിന് ഇസ്രായേല്‍ അംഗീകാരം നൽകിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു നീക്കമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ബൈഡന്റെ മിഡിൽ ഈസ്റ്റ് പര്യടനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.

നാട്ടുകാരെ.. എല്ലാം പച്ചക്കള്ളമാണ്; അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, പറ്റിക്കുകയാണെന്ന് രാഹുല്‍ ഈശ്വർനാട്ടുകാരെ.. എല്ലാം പച്ചക്കള്ളമാണ്; അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, പറ്റിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ

സൗദി അറേബ്യ സന്ദർശന വേളയിൽ ഇസ്രയേലുമായി ബന്ധപ്പെട്ട

സൗദി അറേബ്യ സന്ദർശന വേളയിൽ ഇസ്രയേലുമായി ബന്ധപ്പെട്ട പദ്ധതികൾ ബൈഡൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടിറാൻ, സനാഫിർ എന്നീ രണ്ട് ചെങ്കടൽ ദ്വീപുകൾ നിലവിൽ ഈജിപ്തിന്റെ നിയന്ത്രണത്തിലാണെങ്കിലും സാമ്പത്തിക നേട്ടങ്ങൾക്കായി ദ്വീപുകൾ റിയാദിന് കൈമാറാൻ വർഷങ്ങൾക്ക് മുമ്പ് കെയ്‌റോ സമ്മതിച്ചിരുന്നു. ഇസ്രായേൽ തുറമുഖമായ എയിലത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഈ രണ്ട് ദ്വീപുകളും ഉപയോഗിക്കാം. ചെ​ങ്ക​ട​ലി​നെ​യും അ​ഖ​ബ ഉ​ള്‍​ക്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തീ​റാ​ന്‍ ക​ട​ലി​ടു​ക്കി​ലെ ര​ണ്ട് ദ്വീ​പു​ക​ളാ​ണ് തീ​റാ​നും സ​നാ​ഫി​റും.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

1979-ൽ ഈജിപ്‌തുമായുള്ള ഇസ്രായലേന്റെ സമാധാന

1979-ൽ ഈജിപ്‌തുമായുള്ള ഇസ്രായലേന്റെ സമാധാന ഉടമ്പടിയുടെ നിബന്ധനകൾ അനുസരിച്ച് കൈമാറ്റത്തിൽ ഇസ്രായേലും ഒപ്പുവെക്കേണ്ടതുണ്ടായിരുന്നു. ഈജിപ്ത് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടും വർഷങ്ങള്‍ കഴിഞ്ഞാണ് ഇസ്രായേലിന്റെ തീരുമാനം വരുന്നത്. ദ്വീപുകൾ സൗദി അറേബ്യക്ക് കൈമാറുന്നതിൽ ഇസ്രായേലിന് എതിർപ്പില്ലെന്ന് വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.

ദ്വീ​പു​ക​ള്‍ സൗ​ദി​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ

ദ്വീ​പു​ക​ള്‍ സൗ​ദി​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നേരത്തെ ഈജിപ്തില്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉണ്ടായിരുന്നു. എ​ന്നാ​ൽ കരാറിനു അംഗീകാരം കിട്ടാൻ വേണ്ടി പ്ര​സി​ഡ​ന്‍റ് അ​ൽ​സി​സി നി​യ​മ​പോ​രാ​ട്ടം നടത്തുകയായിരുന്നു. സൗ​ദി രാ​ജ​വ് സ​ൽ​മാ​ൻ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ സൗ​ദ് ന​ട​ത്തി​യ ഈ​ജി​പ്ഷ്യ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ട​യി​ലാ​ണ് ത​ന്ത്ര​പ്ര​ധാ​ന ദ്വീ​പു​ക​ള്‍ സൗ​ദി​ക്ക് കൈ​മാ​റാ​ന്‍ ധാ​ര​ണ​യാ​യ​ത്.

2020-ൽ, അമേരിക്കയുടെ പിന്തുണയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്

അതേസമയം, 2020-ൽ, അമേരിക്കയുടെ പിന്തുണയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, മൊറോക്കോ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഇസ്രായേൽ ഔദ്യോഗികമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ സുഡാനിലെ ട്രാൻസിഷണൽ ഗവൺമെന്റും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിച്ചിരുന്നു. എന്നിരുന്നാലും, കരാർ ഇതുവരെ അന്തിമമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ബൈഡന്‍ സൌദി

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ബൈഡന്‍ സൌദി അറേബ്യയിലേക്ക് എത്തുന്നത്. തെൽഅവീവിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ടാണ് വിമാനമെത്തുക. വൈകുന്നേരം 6.15ന് സൗദി രാജാവുമായും 6.45ന് കിരീടാവകാശിയുമായും ബൈഡൻ ചർച്ച നടത്തും. ജിദ്ദയിലെ സലാം കൊട്ടാരത്തിലാണ് ചർച്ച നടക്കുക. ബൈഡന്റെ സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കുമായി തങ്ങളുടെ വ്യോമാതിർത്തി തുറന്നു കൊടുത്തിട്ടുണ്ട്. ഇസ്രായേലി വിമാനങ്ങൾക്കുള്ള ദീർഘകാല നിരോധനം അവസാനാപ്പിക്കുന്ന ഈ നടപടിക്ക് പിന്നില്‍ കൃത്യമായ ചില സൂചനകള്‍ ഉള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

 'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ് 'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  Israel has signed an agreement to transfer two candles to Saudi Arabia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X