എസ്ഐമാരുടെ പാസിങ്ഔട്ട് പരേഡ് വൈകുന്നു; കാരണം മുഖ്യമന്ത്രിയോ.... അതോ സെൻകുമാറോ?

  • By: Akshay
Subscribe to Oneindia Malayalam

തിരുവവന്തപുരം: സംസ്ഥാന പോലീസ് മേധാവി ടിപി സെൻകുമാറുമായി വേദി പഹ്കിടാൻ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. മുഖ്യമന്ത്രി സമീപനം കാരണം പോലീസ് സേനയിലേക്കുള്ള 28 ബി ബാച്ച് എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡ് വാകുന്നെന്ന് മാധ്യം റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയും പോലീസ് മേധാവിയും തമ്മിലുള്ള ശാതയുദ്ധം തുടരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ നീളുന്നത് തൃശൂർ പോലീസ് അക്കാദമി അധികൃതരെയും പ്രതസന്ധിയിലാക്കുന്നുണ്ട്.

സാധാരണഗതിയിൽ പരിശീലനം പൂർത്തിയായി പത്ത ദിവസത്തിനകം പാസിങ് ഔട്ട് പരേഡ് നടത്തണം തുടർന്ന് എസ്ഐമാരം വിവിധ സ്റ്റേഷനുകളിലേക്ക് പരിശീലനത്തിന് അയക്കുകയാണ് പതിവ്. മാവോവാദി ഭീഷണി നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയം രൂപവത്ക്കരിച്ച കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ ആദ്യ പരിശീലനം ലഭിച്ച ബാച്ചാണ് പരേഡും കാത്ത് കഴിയുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

കാലാവധി അവസാനിക്കും

കാലാവധി അവസാനിക്കും

സെൻകുമാറിന്റെ സർവ്വീസ് കാലാവധി ജൂൺ 30ന് അവസാനിക്കും. ഇത് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി ക്രമങ്ങൾ വൈകിപ്പിക്കുന്നതെന്നാണ് സൂചന.

പരിശീലനം ഒരു വർഷം

പരിശീലനം ഒരു വർഷം

2016 മെയിലാണ് 186 പേരടങ്ങുന്ന ബാച്ചിന്റെ പരിശീലനം തൃശ്ശൂർ പോലീസ് അക്കാദമിയിൽ ആരംഭിച്ചത്. ഒരു വർഷമായിരുന്നു പരിശീലന കാലാവധി.

ഡയറക്ടർ കത്ത് നൽകിയിരുന്നു

ഡയറക്ടർ കത്ത് നൽകിയിരുന്നു

ഏപ്രിലിൽ 11 മാസം പൂർത്തിയായ​പ്പോൾ​തന്നെ പോലീസ് അക്കാദമി ഡയറക്ട‌ർ കെ പത്മകുമാർ പരേഡ് നടത്തുന്നതിന് ദിവസം അറിയിക്കണ​മെന്നാവശ്യപ്പ‌െട്ട് ക​‌ത്ത് നൽകിയിരുന്നു.

മെയ് രണ്ടാംവാരം നടത്താമെന്ന് അറിയിച്ചു

മെയ് രണ്ടാംവാരം നടത്താമെന്ന് അറിയിച്ചു

മെയ് രണ്ടാം വാരം പരേഡ് നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ മെയ് ആറിന് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെൻകുമാർ പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ചടങ്ങ് മാറ്റിവെക്കാൻ നിർദേശിച്ചു

ചടങ്ങ് മാറ്റിവെക്കാൻ നിർദേശിച്ചു

സെൻകുമാർ പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്തതോടെ മുഖ്യമന്ത്രി ചടങ്ങ് മാറ്റിവെക്കാൻ നിർദേശിക്കുകയായിരുന്നു.

വേദി പങ്കിടാൻ തയ്യാറല്ല

വേദി പങ്കിടാൻ തയ്യാറല്ല

മുഖ്യമന്ത്രിയുമായി നിയമയുദ്ധം നടത്തിയ സെൻകുമാറിനോടൊപ്പം വേദിപങ്കിടാൻ തയ്യാറല്ലാത്തതിനാലാണ് ചടങ്ങ് മാറ്റിവെക്കാൻ നിർദേശിച്ചതെന്നാണ് സൂചന.

മന്ത്രിസഭയുടെ ഒന്നാം വാർഷികം

മന്ത്രിസഭയുടെ ഒന്നാം വാർഷികം

മുഖ്യമന്ത്രി മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷവുമായി തിരക്കിലാണെന്നും ജൂൺ 30 കഴിഞ്ഞ് മറ്റ് പരിപാടികളെക്കുറിച്ച് അലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുെട ഓഫീസ് അറിയിച്ചിരിക്കുന്നത്.

English summary
Issue between Pinarayi Vijayan and TP Senkumar
Please Wait while comments are loading...