കൂടുതല്‍ പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ പരിശോധിക്കുന്നു; സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: വന്‍ തോതില്‍ പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു. 500, 1000 രൂപ നോട്ട് അസാധുവാക്കിയ ശേഷമുള്ള സംശയകരമായ നിക്ഷേപമാണ് പരിശോധിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങങളും ആദായ നികുതി വകുപ്പിന്റെ അന്വേഷണ പരിധിയിലുണ്ട്.

കെഎസ്ആര്‍ടിസി, പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ ഇടപാടുകളും പരിശോധിക്കും. കറന്‍സി പരിഷ്‌കരണത്തിനു ശേഷം ഒരു കോടിക്കു മുകളില്‍ നിക്ഷേപങ്ങള്‍ എത്തിയ അക്കൗണ്ടുകളെ കുറിച്ചാണ് അന്വേഷണം. ആദ്യഘട്ടത്തില്‍ ഒരു കോടിക്കു മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ 2.5 ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകള്‍ പരിശോധന നടത്തും.

 അന്വേഷണം

അന്വേഷണം

പരിശോധനയ്ക്ക് വിധേയമാക്കുന്ന അക്കൗണ്ടുകളുടെ എണ്ണത്തെ കുറിച്ചു സൂചനയില്ലെങ്കിലും കൊച്ചിയിലെയും കോഴിക്കോട്ടേയും ചില അക്കൗണ്ടുകളെ കുറിച്ചാണ് വിശദമായ അന്വേഷണം നടക്കുക.

 പിഴ ഈടാക്കും

പിഴ ഈടാക്കും

അന്വേഷണത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചത് വരവില്‍ കവിഞ്ഞ പണമാണെന്നു കണ്ടെത്തിയാല്‍ ഈ തുകയ്ക്ക് പിഴ ഈടാക്കും.

 പരിഭ്രാന്തരാകേണ്ട

പരിഭ്രാന്തരാകേണ്ട

കള്ളപ്പണത്തെക്കുറിച്ചുള്ള സ്വാഭാവികമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പികെ ദാസ് പറഞ്ഞു.

 ഇന്റലിജന്‍സ് യൂണിറ്റ്

ഇന്റലിജന്‍സ് യൂണിറ്റ്

നവംബര്‍ എട്ടിനു ശേഷം വന്‍തോതില്‍ പണം നിക്ഷേപിക്കുന്ന അക്കൗണ്ടുകളെ റിസര്‍വ് ബാങ്ക് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റി(എഫ്‌ഐയു)നാണ് ഇതിന്റെ ചുമതല.

English summary
Income Tax department checks, bank details for investing more money
Please Wait while comments are loading...