Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. സംസ്ക്കരിക്കുന്നതിന് മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

ജൂലൈ ആറിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് പിന്നീട് ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ആണ് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്. തങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു.

irshad

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ചത് കൊണ്ടാണ് ഇർഷാദിനെ തട്ടിക്കൊണ്ട് പോയതെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയിൽ ചാടി രക്ഷപ്പെട്ടു എന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളിൽ നിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങൾ നാട്ടുകാരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തിൽ വിട്ടു പോയെന്നുമാണ് നാട്ടുകാർ നൽകിയ വിവരം.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിൻറെ ജീർണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂർ സ്വദേശിയായ മറ്റൊരു യുവാവിൻറെ മൃതദേഹമെന്ന നിഗമനത്തിൽ അന്നു തന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+