അനുപമക്ക് നീതി നിഷേധിക്കപ്പെട്ടു, അമ്മക്ക് കുഞ്ഞിനെ ലഭിക്കുകയാണ് പ്രധാനം; പിന്തുണയുമായി നേതാക്കള്‍
തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനുവേണ്ടി അലയുന്ന അമ്മക്ക് പിന്തുണയുമായി സിപിഎം നേതാക്കള്‍. ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, എ വിജയരാഘവന്, എന്നിവരാണ് പരസ്യമായി അനുപമക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അനുപമക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നുമാണ് വൃന്ദ കാരാട്ട് പറഞ്ഞത്. അനുപമക്ക് കുഞ്ഞിനെ നിര്‍ബന്ധമായും തിരിച്ച് ലഭിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താന്‍ പാര്‍ട്ടി പിന്തുണ നല്കുമെന്ന്പാര്ട്ടി സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
ഒരു തരത്തിലുള്ള തെറ്റിനെയും സിപിഎം ന്യായീകരിക്കുകയോ പിന്താങ്ങുകയും ചെയ്യില്ലെന്നും വിഷയം നിയമപരമായി പരിഹരിക്കേണ്ടതാണെന്നും പാര്‍ട്ടി ഇടപെടേണ്ടതല്ലെന്നും വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്ന ആരോപണം അദ്ദേഹം തള്ളി.

അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയെന്നതാണ് പ്രധാനം. ഇതിനായി കോടതിയിലും അനുകൂല നിലപാടെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. ശിശുക്ഷേമസമിതിയുടെ പക്കല്‍ കുഞ്ഞിനെ കിട്ടിയപ്പോള്മുതല് എന്താണു സംഭവിച്ചതെന്നും നടപടികളില്‍ അസ്വാഭാവികതയുണ്ടായോയെന്നും പരിശോധിക്കുമെന്നും ഏറ്റെടുത്ത കുഞ്ഞിനെ ദത്തു നല്കുന്നതില് നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതും വിലയിരുത്തമെന്നും മന്ത്രി പറഞ്ഞു. അമ്മയുടെ അനുവാദത്തോടെ വേണം കൈമാറ്റമെന്നത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആണ്‍കുട്ടിയെ പെണ്‍കുഞ്ഞെന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയെന്ന വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അത് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നിയമപരമായി അമ്മയ്ക്കു കുഞ്ഞിനെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തുവെന്നും അനുപമയുടെ അച്ഛന് ജയചന്ദ്രനെ വിളിച്ച് സംഭവത്തെകുറിച്ച് സംസാരിച്ചുവെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
അമ്മയ്ക്കു കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍ എസ്എഫ് ഐ നേതാവായ അമ്മയില്‍നിന്ന് കുഞ്ഞിനെ എടുത്തുമാറ്റിയതില്‍ നേതാക്കള്‍ ഇടപെട്ടില്ലെന്ന ആരോപണമുയര്‍ന്നതോടെയാണ് ജില്ലാ സെക്രട്ടറി പ്രതികരിക്കാന്‍ തയ്യാറായത്. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നാണ് അനുപമയുടെ പിതാവ് ജയചന്ദ്രന് പറഞ്ഞത്. കുഞ്ഞിനെ അമ്മയെ ഏല്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയും ചെയ്തു. ശിശുക്ഷേമസമിതി ചെയര്മാന് ഷിജുഖാനോടും താന്‍ സംസാരിച്ചുവെന്നും നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്നും കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് ആനാവൂര്‍ നാഗപ്പന് പറഞ്ഞു. ആദ്യഭാര്യയെ ഉപേക്ഷിച്ച അനുപമയുടെ പങ്കാളി അജിത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മകനെ പറഞ്ഞു വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോടു പറഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

തനിക്ക് അനുപമയുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാവ് പി കെ ശ്രീമതി പറഞ്ഞത്. ബൃന്ദ കാരാട്ടാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അനുപമയ്ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി.കെ.ശ്രീമതി പറഞ്ഞു. എന്നാല്‍ പി.കെ. ശ്രീമതിയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നു.സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.
ഇത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പോലീസ് എഫ്.ഐ.ആര് ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായിരുന്നില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോള്‍ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോള്‍ എഫ്.ഐ.ആര് ഇടാന്‍ തയ്യാറായില്ലെന്നും മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പോലും പോലീസും സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും ചെയ്തിട്ടില്ലെന്നും അതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും അനുപമ പറഞ്ഞു.

അതേസമയം അനുപമക്കെതിരെ ആരോപണവുമായി അജിത്തിന്റെ ആദ്യഭാര്യ രംഗത്ത് വന്നിട്ടുണ്ട്.
അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് മുമ്പുതന്നെ പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്.
Recommended Video

ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള് പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരംനടത്തേണ്ട ഗതികേടിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടന്നത് നിയമം ലംഘിച്ചിട്ടാണെന്നും അനപമക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിരപക്ഷ നേതാവ് വിഡീ സതീശന് അഭിപ്രായപ്പെട്ടു.
അമ്മയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍സ് ജില്ലാ കമ്മിറ്റി തൈക്കാട് ശിശു ക്ഷേമസമിതി ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ സംഘര്‍ഷവുമുണ്ടായി. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ശിശു ക്,മേ ആസ്ഥാനത്തിനു സമീപം തടയുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications