മണവാട്ടിയുടെ കള്ളക്കഥ പൊളിഞ്ഞു!!! മോഷണം വെറും നാടകം, പ്രതികാരം!!!
ആറന്മുള: മണവാട്ടിയെ കെട്ടിയിട്ട് 80 പവന്‍ സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതി അന്വേഷിച്ച പോലീസ് ഒടുവില്‍ ഞെട്ടിപ്പോയി. മോഷണം പോയിട്ട് ഒരു മോഷണ ശ്രമം പോലും നടന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
വിവാഹത്തിന് വസ്ത്രം എടുക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും പിതാവും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇത്തരം ഒരു നാടകത്തില്‍ അവസാനിച്ചത്. എന്തായാലും പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ 'കള്ളി' വെളിച്ചത്തായി.
പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ ആണ് സംഭവം.

വന്‍ മോഷണം!!!
കോഴഞ്ചേരിയിലെ കല്യാണ വീട്ടില്‍ വന്‍ മോഷണം നടന്നു എന്നായിരുന്നു പരാതി. എണ്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തു എന്നാണ് പറഞ്ഞിരുന്നത്.

കെട്ടിയിട്ട് കവര്‍ച്ച
ജനുവരി 31 ഞായറഴ്ച വിവാഹം നടക്കാനിരിയ്ക്കുന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് നാല്‍വര്‍ സംഘം സ്വര്‍ണം മോഷ്ടിച്ചു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

സംഗതി ഇങ്ങനെ
വിവാഹ വസ്ത്രം എടുക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും പിതാവും തമ്മിലുള്ള തര്‍ക്കമാണ് പെണ്‍കുട്ടിയെ കൊണ്ട് ഇത്തരം ഒരു നാടകം കളിപ്പിച്ചത്.

പ്രതികാരം
താന്‍ പറഞ്ഞ കടയില്‍ നിന്ന് വസ്ത്രമെടുക്കാന്‍ പിതാവ് സമ്മതിയ്ക്കാതിരുന്നതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ വസ്ത്രമെടുക്കാന്‍ പോയി. തിരിച്ചെത്തിയപ്പോള്‍ കൈയ്യും കാലും കെട്ടി, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു പെണ്‍കുട്ടി.

പോലീസ് അന്വേഷണം
കോഴഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അകത്ത് നിന്ന് അടച്ച വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തെത്തിയത് എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

സ്വര്‍ണം കിട്ടി
പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ തന്നെ പോലീസിന് കാര്യങ്ങള്‍ മനസ്സിലായി. ഒടുവില്‍ വീടിനോട് ചേര്‍ന്നുളള വിറക് പുരയില്‍ നിന്ന് 'മോഷണം പോയ' സ്വര്‍ണം മുഴുവന്‍ കണ്ടെടുക്കുകയും ചെയ്തു.












Click it and Unblock the Notifications