പച്ചക്കള്ളം, ഇഡിയുടേത് കള്ളക്കണക്ക്; കേരളത്തോട് ഇത് വിശദീകരിച്ചേ മതിയാകൂവെന്ന് തോമസ് ഐസക്.
2022-ൽ മസാലബോണ്ട് പണം ഏതെല്ലാം പ്രൊജെക്ടുകൾക്കാണ് വിനിയോഗിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് ഇഡിക്ക് നൽകിയിട്ടുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. 18 വ്യത്യസ്ത മേഖലകളിൽ 339 പദ്ധതികൾക്കായിട്ടാണ് പണം ചിലവഴിച്ചത്. ഇതിൽ 66 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി ചിലവഴിച്ചിട്ടുണ്ടെന്ന കണക്കും പെടും. എന്നാൽ ഇഡിയുടെ ഷോക്കോസ് നോട്ടീസിൽ പറയുന്നത് 466 കോടി രൂപ ഭൂമി വാങ്ങുന്നതിനായി വിനിയോഗിച്ചു എന്നാണ്. 66 കോടി രൂപയെങ്ങിനെ 466 കോടിരൂപയായി എന്ന് ഇഡി കേരളത്തോട് വിശദീകരിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
വെറും കള്ളം.... പച്ചക്കള്ളം.... പിന്നെ ED-യുടെ കള്ളക്കണക്കുകളും.2022-ൽ മസാലബോണ്ട് പണം ഏതെല്ലാം പ്രൊജെക്ടുകൾക്കാണ് വിനിയോഗിച്ചത് എന്നത് സംബന്ധിച്ച കണക്ക് ED കിഫ്ബിയോട് ചോദിച്ചു. കിഫ്‌ബി കൃത്യമായ കണക്കും നൽകി. 18 വ്യത്യസ്ത മേഖലകളിൽ 339 പദ്ധതികൾക്കായിട്ടാണ് പണം ചിലവഴിച്ചത്. ഇതിൽ 66 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി ചിലവഴിച്ചിട്ടുണ്ടെന്ന കണക്കും പെടും. എന്നാൽ ED-യുടെ ഷോക്കോസ് നോട്ടീസിൽ പറയുന്നത് 466 കോടി രൂപ ഭൂമി വാങ്ങുന്നതിനായി വിനിയോഗിച്ചു എന്നാണ്. 66 കോടി രൂപയെങ്ങിനെ 466 കോടിരൂപയായി? ഇങ്ങനെ പെരുപ്പിച്ചെടുത്തതിന്റെ ന്യായവും മാർഗ്ഗവും ED ഇനി കേരളത്തോട് വിശദീകരിച്ചേ മതിയാവൂ.

പ്രൊജക്ടുകളുടെ ലിസ്റ്റും 466 കോടി രൂപയുടെ ഭൂമിയേറ്റെടുക്കൽ കണക്കും കണ്ടപ്പോൾ തന്നെ സംശയം മണത്തതാണ്. ലിസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തികൾക്ക് 466 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഒരിക്കലും വേണ്ടിവരില്ല എന്നത് ഉറപ്പായിരുന്നു. കിഫ്‌ബി സിഇഒ കെ.എം. എബ്രഹാമിന്റെ പത്രക്കുറിപ്പ് വായിച്ചതോടെ കാര്യങ്ങൾ വ്യക്തമായി. 66 കോടി രൂപമാത്രമാണ് ഭൂമി ഏറ്റെടുക്കാനായി ഉപയോഗിച്ചത്. ബാക്കി ED യുടെ കള്ളക്കണക്ക്.
രണ്ടു സാദ്ധ്യതകൾ ഉണ്ട്. ഒന്ന്, പ്രോജക്ട് എസ്റ്റിമേറ്റിൽ പറഞ്ഞത്ര ചെലവ് ഭൂമി ഏറ്റെടുക്കാൻവേണ്ടി വന്നില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവ് ഒരുപക്ഷെ മറ്റു സ്ത്രോതസ്സുകളിൽ നിന്ന് കണ്ടെത്തിക്കാണും. അതല്ലെങ്കിൽ ആളുകൾ സൗജന്യമായി സറണ്ടർ ചെയ്തുകാണും. ED ഇതൊന്നും പരിഗണിച്ചില്ല.
രണ്ട്, പ്രൊജക്ടുകളുടെ മൊത്തം ചെലവിന്റെ ചെറിയൊരു ശതമാനമേ ഭൂമിക്കു വേണ്ടി വന്നുള്ളൂ. എന്നാൽ കണക്ക് പെരുപ്പിച്ചു കാണിക്കാൻ ED പ്രോജക്ടുകളുടെ മൊത്തം അടങ്കലിന്റെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയത്. 66 കോടി രൂപ ഭൂമി ഏറ്റെടുക്കാനുള്ള ചിലവ് എന്നുവച്ചാൽ മൊത്തം മസാല ബോണ്ടിന്റെ 3% മാത്രമേ വരൂ. അത്രയും തുക കേട്ടാൽ ആർക്കും ഒരു ഞെട്ടൽ ഉണ്ടാവില്ല.
ഏത് മാർഗ്ഗം ഉപയോഗിച്ചാലും ഇതിൽ പരം ഒരു കള്ളത്തരം അന്വേഷണ ഏജൻസിക്ക് ചെയ്യാനില്ല. കാരണം ED ഇത്രയും ബുദ്ധിമുട്ടി അന്വേഷണം നടത്തി കണക്കുകൽ കണ്ടെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. സിഎജി ഓഡിറ്റ് ചെയ്ത കൃത്യമായ കണക്ക്, അതിൽ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വന്ന ചെലവ് പ്രത്യേകം കാണിച്ചുതന്നെ രണ്ടുവർഷം മുൻപ് കിഫ്‌ബി സ്റ്റേറ്റ്മെന്റ് കൊടുത്തതാണ്. എന്നിട്ടും ED പെരുംകള്ളം തയ്യാറാക്കാൻ മുതിർന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഇതു മാത്രമല്ല ED-യുടെ കള്ളം. 2016-നു മുൻപ് ഭൂമി അക്വയർ ചെയ്യുന്നതിനുപോലും വിദേശ വായ്‌പാ പണം ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. 2016-ൽ ഭൂമി ഏറ്റെടുക്കുന്നതിനെ നിഷേധ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. 2018-ലും 2019-ലും RBI വ്യവസ്ഥകൾ കൂടുതൽ ഉദാരവൽക്കരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടി വിദേശ വായ്‌പാ പണം ഉപയോഗിക്കുന്നതിനു മാത്രമാക്കി നിയന്ത്രണം മാറ്റി. ഇതിനൊക്കെ ശേഷമാണ് മസാലബോണ്ട് ഫണ്ടിന്റെ വിനിയോഗം. എന്നിട്ട് 2016-നു ശേഷം ചട്ടങ്ങളിൽ RBI വരുത്തിയ മാറ്റങ്ങൾ ED അറിഞ്ഞിട്ടില്ലായെന്ന ഭാവത്തിൽ കുറ്റപത്രം തയ്യാറാക്കുക! കള്ളക്കണക്കും, കള്ളസാക്ഷിയുമായി നടക്കുന്ന ഇവരെ വെറുതെ വിടാൻ പാടില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications