മന്ത്രി തോമസ് ചാണ്ടിക്കെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താളത്തില്‍ നിന്നും ഔദ്യോഗിക വസതിയിലേക്കുള്ള യാത്രാ മദ്ധ്യേയേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത്.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടലിനെതിരെ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മസ്‌കറ്റ് ഹോട്ടലിന് സമീപത്ത് വച്ചാണ് സംഭവം. മന്ത്രി വരുന്നതറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു.

thomas

സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതഷേധം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മന്ത്രി തോമസ് ചാണ്ടിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
youth congress workser tried to blocked minister thomas chandy in thiruvanathapuram. tuesday night when minister is coming from airport to his official residence. police arrested youth congress workers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്