Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ ഡിജിപി ജേക്കബ് തോമസ്... ഉമ്മന്‍ ചാണ്ടിയ്ക്കിതാ നാണക്കേട്

തിരുവനന്തപുരം: മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ആളാണ് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിയ്ക്കുമ്പോള് ബാര്‍ കോഴ കേസിലും പാറ്റൂര്‍ കേസിലും ജേക്കബ് തോമസ് നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇതിന്റെയെല്ലാം പേരില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യമായി ഡിജിപി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിയ്ക്കുകയും ചെയ്തു. അഗ്നിശമന സേനാ മേധാവിയായിരിയ്ക്കവേയായിരുന്നു ഇത്.

സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാന്‍ പറ്റില്ലല്ലോ... ഇപ്പോഴിതാ ജേക്കബ് തോമസ് മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതിയെ സമീപിയ്ക്കാന്‍ പോവുകയാണ്. അതിനായി അനുമതി തേടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്ത് നല്‍കി. പഴുതടച്ചാണ് ജേക്കബ് തോമസിന്റെ നീക്കം.

വിജിലന്‍സിലിരിയ്ക്കുമ്പോള്‍

വിജിലന്‍സിലിരിയ്ക്കുമ്പോള്‍

വിജിലന്‍സ് എഡിജിപി ആയിരിയ്ക്കുമ്പോള്‍ തന്നെ ജേക്കബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. പാറ്റൂര്‍ കേസും ബാര്‍ കോഴ കേസും ഉദാഹരണം.

ഡിജിപിയാക്കി

ഡിജിപിയാക്കി

പാറ്റൂര്‍ കേസും ബാര്‍ കോഴ കേസും വലിയ വിവാദങ്ങളിലേയ്ക്ക് നീങ്ങിയപ്പോഴാണ് ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയത്. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിന് ശേഷമായിരുന്നു ഇത്.

ഫയര്‍ഫോഴ്‌സ്

ഫയര്‍ഫോഴ്‌സ്

അഗ്നി ശമന സേന തലവനായാണ് പിന്നീട് ജെക്കബ് തോമസിനെ നിയമിച്ചത്. ഇവിടേയും അദ്ദേഹം ശക്തമായ നടപടികള്‍ തുടര്‍ന്നു. ഇതോടെ സര്‍ക്കാരും ഡിജിപിയും തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധം എന്ന നിലയിലായി.

പിന്നേയും മാറ്റി

പിന്നേയും മാറ്റി

അഗ്നിശമന സേനയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ജേക്കബ് തോമസിനെ അവിടെ നിന്നും മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തലവനായാണ് നിയമിച്ചത്.

 ജനവിരുദ്ധം, പരാതി

ജനവിരുദ്ധം, പരാതി

ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് അഗ്മിശമന സേനയില്‍ നിന്ന് മാറ്റിയതെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് നാണക്കേട്

മുഖ്യമന്ത്രിയ്ക്ക് നാണക്കേട്

ജേക്കബ് തോമസിനെതിരെ ഒരു പരാതിയും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലായി.

നടപടി ഉപേക്ഷിച്ചു

നടപടി ഉപേക്ഷിച്ചു

സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ആ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

കേസ് കൊടുക്കാന്‍

കേസ് കൊടുക്കാന്‍

തന്നെ അപകീര്‍ത്തിപ്പെടുത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതിയെ സമീപിയ്ക്കാനാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ നീക്കം. ഇക്കാര്യത്തില്‍ അനുമതി തേടി സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

 പിന്‍വലിച്ചില്ലെങ്കില്‍ കേസ്

പിന്‍വലിച്ചില്ലെങ്കില്‍ കേസ്

തനിയ്‌ക്കെതിരെ ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശങ്ങള്‍ പത്ത് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് അനുമതി തേടിയിരിയ്ക്കുന്നത്.

 സെന്‍കുമാറിനും പണി!!!

സെന്‍കുമാറിനും പണി!!!

ഐപിഎസ്സുകാരനായ ജേക്കബ് തോമസ് പോലീസ് മേധാവി ടിപി സെന്‍കുമാറിനാണ് കത്ത് നല്‍കിയത്. സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ജേക്കബ് തോമസിനെ പരസ്യമായി വിമര്‍ശിച്ച ആളാണ് സെന്‍കുമാര്‍.

ചീഫ് സെക്രട്ടറിയ്ക്ക്

ചീഫ് സെക്രട്ടറിയ്ക്ക്

ജേക്കബ് തോമസിന്റെ കത്തില്‍ നടപടിയെടുക്കാതെ അത് ചീഫ് സെക്രട്ടറിയ്ക്ക് കൈമാറുകയാണ് പോലീസ് മേധാവി ചെയ്തത്. ചീഫ് സെക്രട്ടറി കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.

 മുഖ്യന്‍ നാണം കെടുമോ?

മുഖ്യന്‍ നാണം കെടുമോ?

എന്തായാലും ഈ കത്തിന്റെ കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ രംഗത്ത് വരുന്നത്. ഇനി മുഖ്യമന്ത്രി എന്ത് ചെയ്യും?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+