സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്; പാഠം രണ്ടിലെ ചെലവുകള്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശന മുനയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരിന്റെ ചെലവുകള്‍ എടുത്തുപറഞ്ഞ് പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം. പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റിട്ടിരിക്കുന്നത്.

12183737

വാര്‍ഷികാഘോഷത്തിനും ഫ്‌ളെക്‌സ് വയ്ക്കലിനും കോടിക്കണക്കിന് രൂപ ചെലവഴിച്ചതും കാലാവസ്ഥ മുന്നറിയിപ്പ് ഫണ്ട് വകയിരുത്താത്തതും എടുത്തുപറഞ്ഞാണ് പോസ്റ്റ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികള്‍ എത്രയാണെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ലെന്ന സൂചനയുള്ള വാക്കുകളും പോസ്റ്റിലുണ്ട്. കാണാതായ വ്യക്തികളുടെ വ്യത്യസ്തമായ കണക്ക് കേന്ദ്ര സര്‍ക്കാരും കേരളവും കഴിഞ്ഞദിവസം പുറത്തുവിട്ടത് വിവാദമായിരുന്നു.

നേരത്തെ പാഠം ഒന്ന് കണക്കിലെ കളികള്‍ എന്ന പേരില്‍ ജേക്കബ് തോമസ് ഒരു പോസ്റ്റിട്ടിരുന്നു. സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഉടനെയായിരുന്നു ഈ പോസ്റ്റ്. ഇപ്പോള്‍ പാഠം രണ്ട് എന്ന് കാണിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.

ഓഖി ദുരന്തത്തെ തുടര്‍ന്ന് കടലില്‍ കാണാതായവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചതിനാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. കാണാതായത് പണക്കാരുടെ മക്കളായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം എന്നായിരുന്നു ജേക്കബ് തോമസ് ഉയര്‍ത്തിയ ചോദ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jacob thomas IPS again Criticized Pinarayi Govt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്