Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി കേരളം ആര് നേടും? സംസ്ഥാനത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭൂരിഭാഗം സർവ്വേകളും പ്രവചിക്കുന്നത്. എന്നാൽ മറിച്ചൊരു പ്രവചനമാണ് നടൻ ജഗദീഷ് നടത്തുന്നത്. വോട്ട് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തോടാണ് തൻ്റെ കണക്കൂകൂട്ടൽ അദ്ദേഹം പങ്കുവെച്ചത്.

'അധികാരത്തിൽ വരാൻ വേണ്ടി രണ്ട് മുന്നണികൾ, ശക്തി തെളിയിക്കാൻ വേണ്ടി ഒരു മുന്നണി, ഇതാണ് എന്റെ കാഴ്ചപ്പാട് .അത് ചിലപ്പോൾ ശക്തി തെളിയിക്കാൻ വേണ്ടിയല്ല അധികാരത്തിൽ വരാൻ വേണ്ടിയാണ് എന്ന് മൂന്നാമത്തെ മുന്നണിയും അവകാശപ്പെടുമായിരിക്കാം പക്ഷേ ഞാൻ കാണുന്നത് മൂന്നാമത്തെ മുന്നണി എന്ന് പറയുന്നത് ശക്തി തെളിയിക്കാനാണെന്ന് തന്നെയാണ്. മൂന്നാമത് ആയി വരുന്ന സ്ഥാനാർത്ഥിയുടെ വോട്ടാണ് ഇവിടെ വിജയിയെ തീരുമാനിക്കുകയെന്നതാണ് എൻ്റെ കാഴ്ചപ്പാട്. മൂന്നാമത്തെ സ്ഥാനാർത്ഥി എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു മുന്നണിയായിട്ടല്ല ഞാൻ കണക്കാക്കുന്നത്. പല സ്ഥലത്തും പലതരത്തിലുള്ള ത്രികോണ മത്സരമാണ്. മൂന്നാമത്തെ സ്ഥാനാർത്ഥിക്ക് വേണ്ടി കൊടുക്കുന്ന വോട്ട് അത് ജയിക്കുകയില്ല എന്ന് അറിഞ്ഞിട്ടും കൊടുക്കുന്ന വോട്ടാണ്, മറ്റ് രണ്ട് സ്ഥാനാർത്ഥികളേയും ഇത് ബാധിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ഒരു പ്രെഡിക്ഷൻ എനിക്ക് പറ്റുന്നില്ല.

jagadish2-1

ഭരണ വിരുദ്ധ വികാരം ഉണ്ടോ ഇല്ലയോ എന്നുള്ളത് അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വ്യക്തിപരമായി വിലയിരുത്തുമ്പോൾ അതിൽ നേട്ടങ്ങളുണ്ട്, ഒരുപാട് കോട്ടങ്ങളും ഉണ്ട്. ജനങ്ങളുടെ വികാരം എന്തെന്ന് ഏകദേശം എല്ലാവരുടെയും മനസ്സിലുണ്ട്. ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് എൻറെ മനസ്സിലും ഉണ്ട്. അത് ഞാൻ പറയുന്നില്ലെങ്കിലും ആ ആഗ്രഹം വളരെ വ്യക്തമാണ്. പക്ഷേ ആ ആഗ്രഹം സാക്ഷാത്കരിക്കണമെങ്കിൽ ഞാൻ പറഞ്ഞ പോയിന്റിലേക്ക് എത്തണം.

ഭരണവിരുദ്ധ വികാരം എന്നുള്ളത് അത് ഏതുകാലത്തും സർക്കാർ നേരിടുന്ന പ്രശ്നമാണ്. അത് കഴിഞ്ഞ പിണറായി സർക്കാർ നേരിട്ട വിഷയമാണ്. പക്ഷേ ആ സമയത്ത് കോവിഡ് ,പ്രളയം എന്നിവയൊക്കെ നേരിട്ട രീതിയിൽ സർക്കാരിന് മേൽ ജനങ്ങൾക്കൊരു വിശ്വാസം വന്നു. രാഷ്ട്രീയത്തിനപ്പുറം സർക്കാർ ജനങ്ങളെ സംരക്ഷിക്കണമെന്ന ചിന്തയാണ് തുടർ ഭരണം കിട്ടിയത്. ഇപ്രാവശ്യം അങ്ങനെ മാനേജ് ചെയ്ത സിറ്റുവേഷൻസ് ഒന്നും അധികം ഇല്ല. പല മേഖലയിലും ആൾക്കാർക്ക് എതിരഭിപ്രായമുണ്ട് .ആ എതിരഭിപ്രായം വോട്ടായിട്ട് മാറുമ്പോൾ അവർ ഏത് മുന്നണിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത് എന്നുള്ളത് വളരെ ഡിസൈസിവ് ഫാക്ടർ ആണ് . അപ്പോ ശക്തി തെളിയിക്കാൻ വേണ്ടിയുള്ള വോട്ട് എന്ന് പറയുന്നത് അത് യഥാർത്ഥ തീരുമാനത്തിൽ നിന്നും ചിലപ്പോൾ മാറി പോയേക്കാം.

ഗണേഷ് കുമാർ മത്സരിക്കാൻ പാടില്ലെന്നൊരു അഭിപ്രായം ഉണ്ട്. എനിക്ക് കോളേജ് രാഷ്ട്രീയത്തിലുള്ള എക്സ്പീരിയൻസ് മാത്രമേ ഉള്ളൂ. രാഷ്ട്രീയം എന്ന് പറയുന്നത് ഒട്ടും മോശമായിട്ടുള്ള കാര്യമല്ല. എന്റെ സ്വപ്നം കഥാപാത്രങ്ങൾ ആണ്. എനിക്ക് മന്ത്രി ആകുന്നതിനേക്കാളും ഇഷ്ടം മന്ത്രിയായി അഭിനയിക്കുന്നതാണ്. സ്ഥലത്തെ പ്രധാന ബേൻസിൽ ഞാൻ അഭിനയിച്ചു. അടുത്ത മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ട് സിനിമയിൽ ,അടുത്ത എന്റെ ടാർഗറ്റ് എന്ന് പറഞ്ഞാൽ ഞാൻ മുഖ്യമന്ത്രിയായി എനിക്ക് സ്ക്രീനിൽ കാണണം. അല്ല റിയൽ ലൈഫിൽ മുഖ്യമന്ത്രിയോ ഒരു ഗവർണർ ആകുന്നതിനേക്കാളും എനിക്ക് താല്പര്യം രാജമൗലിയുടെ സിനിമയിൽ ഒരു റോളാണ്', താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+