ജയിലിൽ നിന്ന് കൊടി സുനിക്ക് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല, വിശദീകരണവുമായി ഋഷിരാജ് സിംഗ്
കണ്ണൂര്‍: ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി അടക്കമുള്ള തടവുകാര്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയിലില്‍ നിന്ന് ക്വട്ടേഷന്‍ നടത്താന്‍ കൊടു സുനിക്ക് കഴിയില്ലെന്നും ജയിലിനകത്ത് ഒരു പരിപാടിയും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊവിഡ് സാഹചര്യത്തില്‍ പുറത്തേക്ക് പോയ തടവുകാരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
കൊവിഡിനെ തുടര്‍ന്ന് കുറച്ച് പേര്‍ മാത്രമേ ജയിലിനകത്ത് ഉള്ളൂ. പലരും പരോളില്‍ വീട്ടിലാണ്. പരോളില്‍ പോയ ഈ തടവുകാര്‍ ആയിരിക്കാം ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.. ജയിലിനുള്ളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കില്ലെന്ന് തനിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിനുള്ളില്‍ തടവുകാരുടെ ഫോണ്‍ ഉപയോഗം പൂര്‍ണമായും തടയാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊടി സുനിക്ക് ബന്ധമുണ്ടെന്നും ജയിലിനുള്ളില്‍ നിന്ന് സുനി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഋഷിരാജ് സിംഗിന്റെ വിശദീകരണം. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും കൊടി സുനിയുടെ സഹായം ലഭിച്ചുവെന്ന് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയും മൊഴി നല്‍കിയിരുന്നു.
ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications