സികെ ജാനുവിനെ സസ്‌പെന്‍ഡ് ചെയ്ത് ജനാധിപത്യ രാഷ്ട്രീയ സഭ, അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി
സുല്‍ത്താന്‍ ബത്തേരി: സികെ ജാനുവിനെ സ്വന്തം പാര്‍ട്ടിയായി ജനാധിപത്യ രാഷ്ട്രീയ സഭ സസ്‌പെന്‍ഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ജാനു. തോല്‍വിക്ക് ശേഷം മുന്നണിക്കെതിരെ ശക്തമായ പരാമര്‍ശങ്ങളും ജാനു നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് അവരെ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും ജാനുവിനെ നീക്കി.

പദവികളില്‍ നിന്ന് അവരെ നീക്കിയ കാര്യം ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്നും, വോട്ടുകള്‍ മറിച്ചെന്നുമാണ് ജാനുവിന് എതിരായ ആരോപണം. ബിജെപിയുടെ താമര ചിഹ്നത്തിലായിരുന്നു ഇത്തവണ ജാനുവിന്റെ മത്സരം. എന്നാല്‍ സസ്‌പെന്‍ഷനെ കുറിച്ച് ഇതേ വരെ പ്രതികരിക്കാന്‍ ജാനു തയ്യാറായിട്ടില്ല.
നേരത്തെ ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചാരണത്തില്‍ സഹകരിച്ചില്ലെന്നും, പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മനപ്പൂര്‍വം പിഴവുണ്ടാക്കിയെന്നും ജനാധിപത്യ രാഷ്ട്രീയ സഭ പറഞ്ഞിരുന്നു. പരാതി തന്റെ അറിവോടെയല്ല നല്‍കിയതെന്ന് ജാനു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ജാനുവിന് വോട്ടുകുറയുമെന്നും പ്രകാശന്‍ മൊറാഴ പഞ്ഞിരുന്നു. പ്രചാരണ വാഹനത്തില്‍ നിന്നും പാര്‍ട്ടിയുടെ ആദിവാസി നേതാക്കളെ ഇറക്കി വിടുന്ന സാഹചര്യം വരെയുണ്ടായി. അമിത് ഷാ പങ്കെടുത്ത ചടങ്ങിലും മണ്ഡലത്തിലെ വിഷയങ്ങള്‍ നേതാക്കള്‍ മറച്ചുവെച്ചെന്നും പാര്‍ട്ടി നല്‍കിയ പരാതിയിലുണ്ട്.
അതേസമയം ജാനുവിനെ ചിഹ്നം നല്‍കിയ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിയിലും പ്രശ്‌നമുണ്ടായിരുന്നു. പാര്‍ട്ടി പുറത്താക്കിയ ഒരാളെ അതേ ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലായിരുന്നു പ്രശ്‌നം. ബത്തേരിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ തിരിച്ചടിയാണ് ബിജെപിയും എന്‍ഡിഎയും നേരിട്ടത്. സികെ ജാനുവിന്റെ വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടാവുകയും ചെയ്തു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications