Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാനകിയും നവീനും വീണ്ടും വൈറല്‍; അതും അമേരിക്കയില്‍, കട്ട സപോര്‍ട്ടുമായി യുഎന്‍

ന്യൂയോര്‍ക്ക്: സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വേഗതയില്‍ തരംഗമായ വീഡിയോയായിരുന്നു റാസ്പുടിന്‍ ഡാന്‍സ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ റസാഖും റാസ്പുടിന്‍ ഗാനത്തിന് ചുവടുവച്ചത്.

അതിപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. അതും അങ്ങ് അമേരിക്കയില്‍. ചയച്ചയില്‍ യുഎന്നിന്റെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ കരീമ ബെന്നൌണ്‍സ് ആണ് വൈറല്‍ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗത്തിനിടെ പരാമര്‍ശം നടത്തിയത്.

1

സാംസ്‌കാരികമായ വേര്‍തിരിവുകളെല്ലാം മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തച്ചുവടുകള്‍ വച്ച രണ്ട് യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയതെന്നും അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹിന്ദു മതമൗലികവാദത്താല്‍ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമിരയായി രണ്ടുപേരുമെന്നും ബെന്നൗണ്‍സ്പറഞ്ഞു. ഇനിയും ഒന്നിച്ച് ഡാന്‍സ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണത്തിനും യു.എന്‍ പ്രതിനിധി പ്രശംസയറിയിച്ചു.
ഇന്‍സ്റ്റഗ്രാം റീലായിട്ടായിരുന്നു ജാനകിയും, നവീനും വീഡിയോ പങ്കുവെച്ചത്. പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു.

2

വീഡിയോ റിലീസായതിന് പിന്നാലെ വിമര്‍ശനവും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഡാന്‍സിലൂടെ ലൗ ജിഹാദ് ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ സൈബര്‍ രംഗത്ത് വിമര്‍ശനം ഉയര്‍ന്നത്.
നവീനിന്റേയും ജാനകിയുടേയും പേരിനോട് ചേര്‍ന്നുള്ള റസാഖ്, ഓം കുമാര്‍ എന്നീ പേരുകള്‍ ചേര്‍ത്തു പിടിച്ച് മതത്തിന്റെ നിറം നല്‍കി ഒരു കൂട്ടം. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ഇത്തരത്തിലുള്ള വവിമര്‍ശനങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ഇവര്‍ നേരിട്ടിരുന്നത്. എന്നാല്‍ അതിന് ഇവര്‍ രണ്ട് പേരും ചെവികൊടുത്തിരുന്നില്ല മാത്രമല്ല. ഇവര്‍ ചുട്ട മറുപടി നല്‍കികുകയും ചെയ്തു. പാടീ തൊടിയിലോതോ എന്ന ആറാം തമ്പുരാനിലെ ഗാനത്തിന് വീണ്ടും ഇരുവരും ഒന്നിച്ച് ചുവട് വെക്കുകയായിരുന്നു. ഈ ഡാന്‍സും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

3

ഈ മുപ്പത് സെക്കന്റാണ് അതിനുള്ള മറുപടിയെന്നാണ് ഇവര്‍ അന്ന് പറഞ്ഞത്. നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണയുമായി എത്തയിത്. ഡാന്‍സ് കളിച്ച്‌കൊണ്ടും നിരവധി പേര്‍ പിന്തുണയുമായെത്തി. അങ്കമാലി അതിരൂപതയും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്നും സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണെന്നുമാണ് അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലെ ലേഖനത്തതില്‍ പറഞ്ഞിരുന്നത്.

Recommended Video

cmsvideo
    നവീനും ജാനകിക്കും കട്ടസപ്പോർട്ടുമായി സന്ദീപ് വാരിയർ | Oneindia Malayalam
    4

    നവീനും ജാനകിക്കും പിന്തുണയുമായി എസ്എഫ്‌ഐയുടെ നേതൃത്വത്തിലും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സെറ്റപ് വിത്ത് റാസ്പുട്ടിന്‍, എഗൈന്‍സ്റ്റ് റാസിസം എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ ഈ വൈറല്‍ ഡാന്‍സ് വീഡിയോ മതത്തിന്റെ നിറം നല്‍കി ചര്‍ച്ചയാക്കിയവര്‍ക്ക് മറുപടിയെന് പേരില്‍ പുതിയ ഡാന്‍സ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിരുന്നു. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയായിരുന്നു ഇവരുടെ സഹപാഠികള്‍ കൂടിയായവര്‍ ചെയ്തത്. വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
    നവീനും ജാനകിക്കും ഒപ്പം നൃത്ത ചെയ്ത മറ്റ് വിദ്യാര്‍ത്ഥികളുടെ പേരും പോസ്റ്റിനൊപ്പമുള്‍പ്പെടുത്തിയായിരുന്നു പ്രചാരണം നടത്തിയത്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാനെന്നും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+