ലിംഗം പോയ സ്വാമിയെ 'ജന്മഭൂമി' തള്ളി... പക്ഷേ മുഖപ്രസംഗം സംഘത്തിനിട്ട് കൊടുക്കുന്ന എട്ടിന്റെ പണി !!!
തിരുവനന്തപുരം: ബലാത്സംഗത്തിനിടെ പെണ്‍കുട്ടി ലിംഗഛേദം നടത്തിയ സ്വാി ഗംഗേശാനന്ദ തീര്ത്ഥപാദയ്ക്ക് സംഘപരിവാറുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ആരോപണം. സ്വാമിയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അക്കാര്യം ഇതുവരെ പരസ്യമായി നിഷേധിച്ചിട്ടും ഇല്ല.
മോഹന്‍ലാലിന് മമ്മൂട്ടി ഫാന്‍സ് കൊടുത്ത കിടിലന്‍ പിറന്നാള്‍ സമ്മാനം, കാണൂ...
പക്ഷേ ജന്മഭൂമി പത്രത്തില്‍ സ്വാമിയ്ക്കെതിരെ ഞെട്ടിക്കുന്ന മുഖപ്രസംഗം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ' ആ കശ്മലന്' അത് അര്‍ഹിക്കുന്നു എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
സ്വാമിയുടെ പഴങ്കഥയും ചരിത്രവും ഒക്കെ മുഖപ്രസംഗത്തിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. അതുതന്നെയാണ് സംഘപരിവാരത്തിനും കുമ്മനം രാജശേഖരനും സ്വന്തം പത്രത്തില്‍ നിന്ന് കിട്ടിയ തിരിച്ചടിയും.

കുമ്മനം രാജശേഖരന് ഹരിസ്വാമിയെ അറിയില്ലെന്നോ പരിചയമില്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. തനിക്ക് എല്ലാ സ്വാമിമാരുമായും ബന്ധമുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമിക്ക് ബിജെപിയുമായോ എന്‍ഡിഎയുമായോ നേരിട്ട് ബന്ധമില്ലെന്നും കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംഘപരിവാര്‍ സംഘടനകളുടെ കാര്യം അവര്‍ പറയട്ടേ എന്നാണ് കുമ്മനത്തിന്റെ പക്ഷം.

എന്തായാലും കുമ്മനം രാജശേഖരന് സ്വാമിക്കെതിരെ കടുത്ത പദപ്രയോഗങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. പക്ഷേ ബിജെപി പത്രമായ ജന്മഭൂമി കടുകടുത്ത പ്രയോഗങ്ങള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. കശ്മലന് എന്നാണ് വിശേഷണം.

തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ആണ് ആത്മീയ തേജസ് ആയ ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത് എന്നാണ് ജന്മഭൂമി പറയുന്നത്.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ നിന്ന് ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലം വിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സന്യാസി നാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് ജന്മഭൂമി ഭാഷ്യം.

പലനാള്‍ കള്ളന് ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു എന്നും ജന്മഭൂമി പറയുന്നുണ്ട്. ആറുവര്ഷക്കലാം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ച് പോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി എന്നും പറയുന്നുണ്ട്.

മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്മാര്ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം എന്ന അഭിപ്രായമാണ് ജന്മഭൂമിക്ക്. ജാതി, മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ ആത്മീയ വ്യാപാരികളായ ഇത്തരക്കാര്‍ കൂടുകയാണോ എന്ന സംശയവും പങ്കുവയ്ക്കുന്നുണ്ട്.

ഇത്രയും ശക്തമായ ഭാഷയില്‍ ജന്മഭൂമി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ബിജെപി നേതാക്കള്‍ ആരും തന്നെ കാര്യമായി ഈ വിഷയം ഏറ്റെടുത്തിട്ടില്ല. കാര്യമായ പ്രസ്താവനകള്‍ പോലും പുറപ്പെടുവിച്ചിട്ടില്ല.

ബിജെപി നേതാക്കളുമായും സംഘപരിവാറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സ്വാമി ഗംഗേശാനന്ദ എന്ന് ഏതാണ്ട് സമ്മതിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. ജന്മഭൂമി പറയുന്നതുപോലെ ആണെങ്കില്‍ ഇത്തരക്കാര്‍ ഇനിയും കൂട്ടത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

എല്ലാ കാവിധാരികളും ശുദ്ധരാണെന്ന് കരുതാനാവില്ലെന്നും എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളമാണെന്നും പറയാനാവില്ലെന്നും വരം പറഞ്ഞുവയ്ക്കുന്നുണ്ട് ജന്മഭൂമി മുഖപ്രസംഗം. അപ്പോള്‍ ഭംഗ്യന്തരേണയെങ്കിലും ചില മുള്ളുകള്‍ തറക്കുന്നത് സംഘപരിവാറിന്റെ മേല്‍ തന്നെയാണെന്ന് ഉറപ്പ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications