സിപിഐ സ്ഥാനാർഥി മരിച്ചതായി ബിജെപി മുഖപത്രത്തിൽ തെറ്റായ വാർത്ത; പാർട്ടി നിയമ നടപടിക്ക്
ജന്മഭൂമി തൃശൂർ എഡിഷനിലാണ് മുകുന്ദന്റെ ഫൊട്ടോ സഹിതം ചരമകോളത്തിൽ വാർത്ത നൽകിയിരിക്കുന്നത്
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിന്നും എൽഡിഎഫിനായി മത്സരിക്കുന്ന സി.സി മുകുന്ദൻ മരിച്ചതായി ബിജെപി മുഖപത്രമായി ജന്മഭൂമിയിൽ വാർത്ത. നാട്ടിക നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ സി.സി.മുകുന്ദൻ മരിച്ചതായാണ് 'ജന്മഭൂമി' ചരമകോളത്തിൽ വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനിലാണ് മുകുന്ദന്റെ ഫൊട്ടോ സഹിതം ചരമകോളത്തിൽ വാർത്ത നൽകിയിരിക്കുന്നത്.

ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതേസമയം പ്രതിഷേധം വ്യാപകമായതോടെ പത്രത്തിന്‍റെ ഇ പതിപ്പ് പിൻവലിച്ചു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
എന്നാൽ ഇത്തരത്തിലൊരു മരണവാര്‍ത്തയോട് സ്ഥാപനം ഇതുവരെ പ്രതികരിച്ചട്ടില്ല. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ജന്മഭൂമിക്കെതിരെ ഉയരുന്നത്. "എതിര്‍ സ്ഥാനാര്‍ത്ഥിയെ ചരമ പേജില്‍ ഫോട്ടോ സഹിതം വാര്‍ത്തയാക്കിയതിലെ ഭീഷണി മനസ്സിലാവുന്നുണ്ട്, സംഘപരിവാര്‍ രാഷ്ട്രീയത്തെ ജീവിതം കൊണ്ടു പ്രതിരോധിക്കുന്ന ഒരു തൊഴിലാളി നേതാവിന്റെ ശരീരത്തില്‍ ഒരു തരിമണ്ണ് വീഴാതെ കാക്കാന്‍ മണപ്പുറത്തെ ജനങ്ങള്‍ മുന്നോട്ടുവരും എന്നിങ്ങനെയുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications