5ദിവസം പ്രായമുള്ള മകള്‍ക്ക് മുലപ്പാല്‍ പോലും നിഷേധിച്ച് ജസീറയുടെ സമരം
തിരുവനന്തപുരം: അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി ജസീറ സമരം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞുങ്ങളുമായി സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ ജസീറ എത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള തന്‍റെ നാലാമത്തെ കുട്ടിയുമായാണ് പെരുമഴയത്ത് ജസീറ സമരം ചെയ്യാനെത്തിയത്. പൊലീസ് ഇടപെട്ട് ഇവരെ തൈക്കാട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞിന് പാലൂട്ടാന്‍ പോലും ജസീറ വിസമ്മതിച്ചു.
നാല് ദിവസം മുന്‍പ് ജനിച്ച പെണ്‍കുഞ്ഞുമായാണ് ജസീറ സമരത്തിനെത്തിയത്. കാസര്‍കോട്ടെ കടല്‍ത്തീരം സംരക്ഷിയ്ക്കാനാണ് സമരം. പിഞ്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസെത്തി ജസീറയെയും കുഞ്ഞിനെയും തൈക്കാട് ആശുപത്രിയിലാക്കി. മറ്റ് മൂന്ന് കുട്ടികളെയും മഹിളാ മന്ദിരത്തിലും ആക്കി. ആശുപത്രിയിലെത്തിയിട്ടും നിര്‍ത്താതെ കരയുന്ന കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ പോലും ജസീറ തയ്യാറായില്ല. ഇതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും ജസാറയ്‌ക്കെതിരെ രംഗത്തെത്തി.
കുഞ്ഞിനെ നോക്കാന്‍ പോലും തയ്യാറാകാതിരുന്ന ജസീറ ആശുപത്രിയിലും പ്രകടനം തുടരുകായിയരുന്നു. പൊലീസിനും ഡോക്ടര്‍മാര്‍ക്കും നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ബുധനാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജസീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജസീറയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.












Click it and Unblock the Notifications