ജയസൂര്യക്ക് ഇന്ന് നിർണ്ണായകം: പൊലീസ് ആ നടപടിയിലേക്ക് കടന്നാലും താരത്തിന് പ്രശ്നമില്ല, പുറത്തിറങ്ങും
തിരുവനന്തപുരം: നടിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കേസ് നേരിടുന്ന നടന് ജയസൂര്യക്ക് ഇന്ന് നിർണ്ണായാകം. താരം ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് വ്യക്തമാക്കിക്കൊണ്ട് പൊലീസ് ജയസൂര്യക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് താരം പൊലീസിന് മുന്നിലേക്ക് എത്തുന്നു. പ്രതിയെ വിശദമായി തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കന്റോൺമെന്റ് എസ് എച്ച് ഒക്ക് മുന്നിലാണ് ജയസൂര്യ ഹാജരാകുക. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അറസ്റ്റ് ഉണ്ടായാല്‍ തന്നെയും ജമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നതിനാല്‍ ഇന്ന് തന്നെ പ്രതിയെ ജാമ്യത്തില്‍ വിടേണ്ടി വരും. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്ന് മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നേരത്തെ വ്യക്തമാക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമാനമായ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെ ഉയർന്ന് വന്നത്. ഇതില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടന്ന സിനിമ ചിത്രീകരണത്തിന്റെ തനിക്കെതിരെ ലൈംഗികാത്രികമം നടത്തിയെന്ന നടിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ" എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് താരത്തില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. 2008 ല്‍ നടന്ന സംഭവമാണെങ്കിലും രണ്ട് മാസം മുന്‍പായിരുന്നു നടി പൊലീസില്‍ പരാതി നല്‍കിയത്.
'ശുചിമുറിയില്‍ പോയി തിരികെ വന്ന് സാരി ശരിയാക്കുന്നതിനിടയില്‍ ജയസൂര്യ പിന്നിലൂടെ വന്ന് പെട്ടെന്ന് കെട്ടിപ്പിടിക്കുകയും തിരിഞ്ഞപ്പോള്‍ ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുകയുമായിരുന്നു. പ്രതീക്ഷിക്കാതെ നടന്ന ആക്രമണമായതിനാല്‍ ഞാന്‍ പകച്ച് പോവുകയും പിന്നീട് പേടിച്ച് ഓടി പോവുകയുമാണ് ചെയ്തത്' എന്നായിരുന്നു പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞത്.
ഈ സംഭവത്തിന് പിന്നാലെ അന്ന് തന്നെ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് നടന് ക്ഷണിച്ചതായും നടി വെളിപ്പെടുത്തിയിട്ടുണ്ട്. 'എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു. വരാന്‍ താല്പര്യമുണ്ടെങ്കില് വലിയ നേട്ടങ്ങള്‍ ഉണ്ടാവും' എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും നടി പറഞ്ഞു. താല്പര്യമില്ലെന്ന് അറിയിച്ചതോടെ അതിന് ശേഷം അദ്ദേഹത്തില്‍ നിന്നും വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, "പിഗ്മാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ തന്നെ കയറിപ്പിടിച്ചെന്ന് മറ്റൊരു നടിയും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പരാതിക്കാരിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു. ശുചിമുറിയില്‍ പോയിവരും വഴി ജയസൂര്യം കടന്നുപിടിച്ചെന്നായിരുന്നു ആ നടിയും നല്കിയ പരാതി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications