ജെറുസലേം: അമേരിക്കയ്‌ക്കെതിരെ എസ്ഡിപിഐയുടെ പ്രതിഷേധ സംഗമം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജറുസലേമിനെ ഏകപക്ഷീയമായി ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരെ എസ്ഡിപിഐയുടെ പ്രതിഷേധ സംഗമം. 'ജറുസലേം ഫലസ്തീനില്‍ തന്നെ നിലനിര്‍ത്തുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു.

ഭീകരർക്കെതിരെയുള്ള മൃദു സമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിയ്ക്ക

അനീതിക്കിരയാവുന്നവരുടെ അന്താരാഷ്ട്ര കൂട്ടായ്മ വളരെ പ്രധാനമാണെന്ന് ചെക്കുട്ടി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന അനീതികള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കുമെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്തുന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് വളരെ പിറകിലാണ്. ഫലസ്തീനികളെ പിറന്ന മണ്ണില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഏഴ് പതിറ്റാണ്ടായി ഫലസ്തീനികള്‍ മാതൃഭൂമിയില്‍ ജീവിക്കാന്‍ കൊടിയ പീഡനങ്ങള്‍ സഹിക്കുകയാണ്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്കക്ക് എന്ത് അധികാരമാണുള്ളത്. ലോകജനതക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയുയര്‍ത്തുകയാണ്.

sdpi

കോളോണിയല്‍ കാലത്ത് സാമ്രാജ്യത്വ രാജ്യങ്ങള്‍ കാണിച്ച തരത്തിലുള്ള ഹുങ്കാണ് ട്രംപിന്റെത്. ലോകം മുഴുവനുമെതിര്‍ത്താലും താനിക്കൊന്നുമില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. ഐക്യരാഷ്ട്ര പൊതുസഭയില്‍ ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ 128 രാജ്യങ്ങള്‍ വോട്ട് ചെയ്തു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന്‌ പലസ്തീനികളോടുള്ള കൂറ് തെളിയിച്ചു. ഇത്രയും രാജ്യങ്ങളുടെ പിന്തുണ പലസ്തീന് ലഭിച്ചത് ലോകത്തെ മനുഷ്യ സ്‌നേഹികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ലോകം പഴയ ലോകമല്ല. ലോക മുസ്‌ലിം സമൂഹവും പഴയപോലെ ദുര്‍ബലരല്ലെന്ന് ഇസ്രായേലിന് സമീപ ഭാവിയില്‍ മനസ്സിലാവും.


1967 ലെ യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനോട് തോറ്റുവെങ്കിലും ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എതാനും വര്‍ഷം മുമ്പ് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസിനോടും ലബനനിലെ ഹിസ്ബുല്ലയോടും നടത്തിയ യുദ്ധങ്ങളില്‍ ഇസ്രായേല്‍ വിറച്ചിട്ടുണ്ട്. അധികം വൈകാതെ ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍ അധികാരം സ്ഥാപിക്കും. ലോകത്തെ പോരാടുന്ന സമൂഹങ്ങളുടെ മഹത്തായ പ്രസ്ഥാനങ്ങള്‍ ഫലസ്തീനികളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ചെക്കുട്ടി ആവശ്യപ്പെട്ടു.


എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എന്‍ കെ സുഹറാബി(വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), പി കെ സലീം(കാംപസ് ഫ്രണ്ട്), മുസ്തഫ കൊമ്മേരി, നജീബ് അത്തോളി, സലീം കാരാടി തുടങ്ങിയവര്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Jerusalem-Protest against america by sdpi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്