മാധ്യമ മേധാവിമാരുടെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് ബ്രിട്ടാസ്: പരസ്യമായി മാപ്പ് പറഞ്ഞ് മന്ത്രി
ദില്ലി: സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശത്തെ തുടർന്നായിരുന്നു അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്.
മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് സഭയില്‍ വ്യക്തമാക്കി. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി ജെ പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ & എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് ഞാൻ. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (IBDF) ബോര്‍ഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയില്‍ എന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു മന്ത്രിയോട് ആരാഞ്ഞിരുന്നതെന്ന് ജോണ്‍ബ്രിട്ടാസ് വ്യക്തമാക്കി.

ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി സഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയതുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ
അതേസമയം, നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലാബിന്റെ അംഗീകാരം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി സസ്പന്റ് ചെയ്ത സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. അപ്രകാരം സംഭവിക്കാതിരിക്കാൻ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത്. 100 കോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന് ലഭിക്കുന്ന മെഡലുകളുടെ എണ്ണം ആനുപാതികമായി വളരെ കുറവാണ്. ഇതിന് കാരണമെന്താണെന്ന് പരിശോധിക്കുകയും നമ്മുടെ കായിക താരങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്കി കൂടുതൽ മെഡലുകൾ നേടുന്നതിനു വേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കായിക വികസന ഫണ്ടിന് കഴിഞ്ഞ വർഷം 25 കോടി രൂപ അനുവദിച്ചിരുന്നത് ഇപ്പോള്‍ 16 കോടി മാത്രമാക്കി ചുരുക്കിയത് കായിക രംഗത്തെ സാരമായി ബാധിക്കും. അതുപോലെ ഈ വർഷത്തെ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന ചെലവിന്റെ വെറും 0.07% മാത്രമാണ് യുവജനക്ഷേമ കായികമന്ത്രാലയത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതിലും അധികം തുക പല ചെറു രാജ്യങ്ങളും കായികമേഖലയ്ക്കായി വകയിരുത്തുന്നുണ്ട്. സ്‌പോർട്സ് ഫെഡറേഷനുകളിലെ രാഷ്ട്രീയ അതിപ്രസരവും, അഴിമതിയും കെടുകാര്യസ്ഥതയും അവയുടെ അംഗീകാരം വരെ നഷ്ടമാകാന്‍ കാരണമാകുന്നുണ്ട്. വൻതോക്കുകളാണ് പല കായിക സംഘടനകളുടേയും തലപ്പത്തുള്ളതെന്നതിനാൽ കായിക മന്ത്രിക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനാകുന്നില്ല.
നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് പോലെ മറ്റ് കായിക ഇനങ്ങള്ക്കുംയ പ്രധാന്യം നല്കേ്ണ്ടതുണ്ട്. സ്‌പോർട്സ് മെഡിസിനില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. സ്‌പോർട്സ് മെഡിസിനില്‍ കേരളത്തിന്റെ പരമ്പരാഗത ചികിത്സാ രീതിയായ ആയുർവേദത്തിന് കൂടുതല്‍ പ്രാധാന്യം നല്കണം. കുട്ടിക്കാലത്ത് തന്നെ ഹോർമോണ്‍ അപര്യാപ്തത കണ്ടെത്തി ചികിത്സിച്ചത് കൊണ്ടാണ് മെസ്സിയെ പോലൊരു ലോകോത്തര താരം ഉണ്ടായത്. നമ്മുടെ കായിക താരങ്ങളുടെ ആരോഗ്യവും പരിപാലനവും നമ്മുടെ ഉത്തരവാദിത്വമാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications