കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഗ്‌നേഷ് നയിക്കുന്നത് ഒറ്റയാള്‍ പോരാട്ടമല്ല, ഒരു രാജ്യത്തിന്റെ പോരാട്ടമാണ്; ഷാഫി പറമ്പില്‍

Google Oneindia Malayalam News

പാലക്കാട്: അസം പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്തിലെ സ്വതന്ത്ര്യ എം എല്‍ എ ജിഗ്നേഷ് മേവാനിയെ വീണ്ടും പൊലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മേവാനിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാമത്തെ അറസ്റ്റിന്റെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേവാനിയുടെ അറസ്റ്റ് രാജ്യ തലത്തില്‍ തന്നെ ശ്രദ്ധയാവുകയാണ്. തന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈരനിത്യാതന രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ജിഗ്നേഷ് പ്രതികരിച്ചു.

1

എന്നാല്‍ ഇപ്പോഴിതാ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജിഗ്‌നേഷ് നയിക്കുന്നത് ഒറ്റയാള്‍ പോരാട്ടമല്ല, ഒരു രാജ്യത്തിന്റെ പോരാട്ടമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രതികരിച്ചു. കാലാകാലം കാരാഗ്രഹത്തില്‍ അടച്ചാല്‍ കരിഞ്ഞു പോകുന്ന ഒന്നാണ് ജനാധിപത്യ ഇന്ത്യയുടെ കരുത്ത് എന്ന് ബി ജെ പി കരുതുന്നുണ്ടെങ്കില്‍ സ്വാതന്ത്ര്യ സമരം അടങ്ങുന്ന ഇന്ത്യയുടെ ചരിത്രം അവര്‍ക്ക് അറിയില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2

നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് ഒന്നാമത്തെ അറസ്റ്റ്. ആ കേസില്‍ ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് രണ്ടാമത്തെ അറസ്റ്റ്. ജിഗ്‌നേഷ് മേവാനി എന്ന യുവ എം എല്‍ എയെയും അദേഹത്തിന്റെ രാഷ്ട്രീയ ആര്‍ജ്ജവത്തെയും രാജ്യം ഭരിക്കുന്ന പാര്‍ട്ടി എത്രമാത്രം ഭയക്കുന്നു എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് വേണോ?

3

വിമര്‍ശനങ്ങള്‍ കേള്‍ക്കാത്ത, സ്തുതി ഗീതങ്ങള്‍ മാത്രം അനുവദിനീയമായ ഇന്ത്യയെ രൂപപ്പെടുത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍, ജിഗ്‌നേഷിനെ പോലെയുള്ളവരുടെ സാന്നിധ്യം ജനാധിപത്യ ചേരിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. കാലാകാലം കാരാഗ്രഹത്തില്‍ അടച്ചാല്‍ കരിഞ്ഞു പോകുന്ന ഒന്നാണ് ജനാധിപത്യ ഇന്ത്യയുടെ കരുത്ത് എന്ന് ബിജെപി കരുതുന്നുണ്ടെങ്കില്‍ സ്വാതന്ത്ര്യ സമരം അടങ്ങുന്ന ഇന്ത്യയുടെ ചരിത്രം അവര്‍ക്ക് അറിയില്ല. ജിഗ്‌നേഷ് നയിക്കുന്നത് ഒറ്റയാള്‍ പോരാട്ടമല്ല, ഒരു രാജ്യത്തിന്റെ പോരാട്ടമാണ്- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, ജിഗ്നേഷിന്റെ അറസ്റ്റില്‍ പ്രതികരിച്ച് നേരത്തെ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും രംഗത്തെത്തിയിരുന്നു. ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ആരും എവിടെ വെച്ചും അറസ്റ്റ് ചെയ്യപ്പെടാം, ഏതര്‍ദ്ധരാത്രിയും തുറുങ്കിലടക്കപ്പെടാം, കോടതികള്‍ ജാമ്യം നല്‍കിയാലും പുതിയ കേസുകള്‍ ചാര്‍ത്തപ്പെടാം, വീണ്ടും ഇരുമ്പഴിക്കുള്ളില്‍ തളയ്ക്കപ്പെടാം, ഇതിന്റെ പേരാണ് ഇന്നത്തെ മോഡിഫൈഡ് ഇന്ത്യ. പക്ഷേ, നാടടക്കി വാഴുന്ന ഭീരുവിന് ഇനിയും മനസ്സിലായിട്ടില്ല യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന്, എങ്ങനെയാണത് ഇന്ത്യ ആയതെന്ന്.

5

വിഷയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇങ്ങനെ പേടിക്കാതെ മോദി എന്ന് തുടങ്ങുന്ന കുറിപ്പിലാണ് രാഹുലിന്റെ പ്രതികരണം. ഗാന്ധിയും നെഹ്‌റുവുമടക്കമുള്ള നേതാക്കള്‍ ആകാശത്തിലെ നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ ജയിലറകളുടെ ഇരുള്‍ വീണ മേല്‍ക്കൂരകള്‍ കണ്ടവരാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആ പൈതൃകം പേറുന്ന രാജ്യത്തിലാണ് നിങ്ങള്‍ ജിഗ്നേഷ് മേവാനി എന്ന കോണ്‍ഗ്രസ്സ് എം എല്‍എയെ ജയിലിടച്ച് വിരട്ടാന്‍ നോക്കുന്നത്. എന്താണ് കുറ്റം? രാജ്യത്തിന്റെ രാജാവ് എന്ന് സ്വയം വിചാരിക്കുന്ന നരേന്ദ്ര മോദിയെ വിമര്‍ശിച്ചത്രേ ! ആ അപരാധത്തില്‍ ആദ്യം അറസ്റ്റില്‍ ജാമ്യം തേടി മണിക്കൂറുകള്‍ക്കുളളില്‍ അടുത്ത അറസ്റ്റ് .
വിരട്ടിയാല്‍ മുട്ടിടിച്ച്, മുട്ടുകുത്തി ബൂട്ട് നക്കുന്ന പാരമ്പര്യമുള്ള നിങ്ങള്‍ ബൂട്ടിന്റെ ചവിട്ടേറ്റ് നെഞ്ച് പിളരുമ്പോഴും രാജ്യത്തിന് വേണ്ടി നിലകൊണ്ട കോണ്‍ഗ്രസ്സുകാരന്റെ ആര്‍ജ്ജവത്തെ അളക്കാന്‍ നിന്നാല്‍ അതിന് പറ്റിയ കോലൊന്നും നിങ്ങളുടെ കൈയ്യിലില്ല എന്ന് മറക്കണ്ട- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഇതാണ് മോഡിഫൈഡ് ഇന്ത്യ, യഥാര്‍ഥ ഭീരുവിന് ഇന്ത്യ എന്താണെന്ന് മനസ്സിലായിട്ടില്ല' - വിടി ബല്‍റാം 'ഇതാണ് മോഡിഫൈഡ് ഇന്ത്യ, യഥാര്‍ഥ ഭീരുവിന് ഇന്ത്യ എന്താണെന്ന് മനസ്സിലായിട്ടില്ല' - വിടി ബല്‍റാം

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Jignesh Mevani leads not one-man struggle, but the struggle of one nation Says Shafi Parambil MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X