കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം; തിരിച്ചറിയല്‍ പരേഡില്‍ അമീറിനൊപ്പം രൂപസാദൃശ്യമുള്ളവരും...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയില്‍ പരേഡില്‍ രൂപസാദൃശ്യമുള്ളവരും. പരേഡിനു മുന്‍പ് തന്നെ പ്രതിയുടെ ചിത്രം പുറത്തുവന്നാല്‍ അത് സാക്ഷികള്‍ മൊഴിമാറ്റാന്‍ വഴിയൊരുക്കും. നിയമസാധുത ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് അമീറിന്റെ രൂപസാദൃശ്യമുള്ളവരെ കൂടെ പരേഡില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്.

ജിഷയുടെ കൊലയാളിയെ തിരിച്ചറിയാന്‍ കാക്കനാട് ജില്ലാ ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡിലേക്ക് അമീറിന്റെ രൂപസാദൃശ്യമുള്ളവരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ സമാന ശരീരപ്രകൃതിയുള്ള പത്തോളം പേരെയാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

Jisha Murder

ജില്ലാ ജയിലിലെ റിമാന്റ് തടവുകാരില്‍ നിന്നാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ പത്തോളം പേരെ കണ്ടെത്തിയതെന്നാണ് വിവരം. എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം. ആറ് പ്രധാന സാക്ഷികളാണ് കേസില്‍ ഉള്ളത്.

പ്രതിയെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയനാക്കാനുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പോലീസ് ജയില്‍ സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. ഇതില്‍ പരേഡിന്റെ തീയതിയോ സമയമോ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപ്രശ്‌നങ്ങളൊന്നുമില്ല. എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നും അതിന് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാക്കനാട് ജില്ലാ ജയിലിനടത്ത് പ്രവര്‍ത്തക്കുന്ന കുന്നുംപുറം മജിസ്‌ട്രേറ്റ് കോടതിയെയാണ് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ചുമതലപ്പെടുത്തിയത്. മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെ നേതൃത്വത്തിലായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നാണ് അറിയുന്നത്. ആറു സാക്ഷികള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില് വച്ച് നടക്കുന്ന പരേഡില്‍ പ്രതിയെയും രൂപസാദൃശ്യമുള്ളവരെയും ഇടകലര്‍ത്തി നിര്‍ത്തിയാകും പരേഡെന്നാണ് അറിയുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ജയില്‍ സൂപ്രണ്ടിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
Police to conduct identification parade of accused in the Jisha murder case. Ameer ul islam look alike migrant workers will also be present in identification parade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X