കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ പോകണമെന്ന് അമീറുള്‍ കോടതിയില്‍; സഹോദരനും പിടിയില്‍

Google Oneindia Malayalam News

കൊച്ചി: എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് 'എനിക്ക് വീട്ടില്‍ പോകണമെന്ന്' ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അമീറുളിന്റെ ഉത്തരം. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

ജിഷ കൊലപാതകം: അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് രക്ഷപ്പെട്ടു...ജിഷ കൊലപാതകം: അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് രക്ഷപ്പെട്ടു...

അമീറുള്‍ ഇസ്ലാമിനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. അമീറുള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍ നിന്നാണ് ഇയാലെ കസ്റ്റഡിയിലെടുത്തത്. അസമില്‍ നിന്ന് പോയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

Murder

ഇയാള്‍ക്കു വേണ്ടിയും പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. കൊലപാതകം നടന്ന ഏപ്രില്‍ 28ന് സന്ധ്യയോടെ ജിഷയുടെ വീട്ടില്‍ നിന്ന് കൊലയാളിയെന്ന് സംശയിക്കുന്ന യുവാവ് സമീപത്തെ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടതായി അയല്‍വാസിയായ വീട്ടമ്മ മൊഴി കൊടുത്തിരുന്നു. ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കഴിഞ്ഞ ദിവസം അമീറുളിനെ വീട്ടമ്മ തിരിച്ചറിഞ്ഞു.

ജിഷയുടെ അയല്‍വാസികളായ മൂന്നുപേര്‍ക്കും കൊലനടന്ന ദിവസം അമീറുള്‍ ഇസ്ലാം പുതിയ ചെരുപ്പ് വാങ്ങാനെത്തിയ കുറുപ്പംപടിയിലെ കടയുടെ ഉടമയ്ക്കും വേണ്ടി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തും. അമീറിനെതിരെ അന്വേഷണ സംഗത്തിന്റെ പക്കലുള്ള ഏറ്റവും ശക്തമായ തെളിവ് ഡിഎന്‍എ പരിശോധനാ ഫലമാണ്.

ജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നുജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നു

എന്നാല്‍ കൊല നടത്താന്‍ ഉപയോഗിച്ച കത്തികണ്ടെത്താന്‍ പെലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം പ്രതിയുടെ ദൃശ്യങ്ങള്‍ പുരത്ത് വരാതിരിക്കാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും.

English summary
Jisha Murder case; Ameerul Islam in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X