അമീറുള്‍ ഇസ്ലാമോ ബദറുല്‍ ഇസ്ലാമോ? ജിഷ കൊല്ലപ്പെടുന്നതിന് മുമ്പേ അമീറുള്‍ അസമിലുണ്ടെന്ന് പിതാവ്
നൗഗാവ്(അസം): ജിഷ കൊലക്കേസില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ മിക്കവയും ഔദ്യോദികമായി സ്ഥിരീകരിയ്ക്കപ്പെട്ടവയല്ല. പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങളാണ്. അങ്ങനെയെങ്കില്‍ പോലീസിനെ അനൗദ്യോഗികമായി വിശ്വസിയ്ക്കുന്നതുപോലെ അമീറുള്‍ ഇസ്ലാമിന്റെ കുടുംബത്തേയും വിശ്വസിയ്‌ക്കേണ്ടി വരും.
പോലീസ് പറയുന്ന കാര്യങ്ങളെ മുഴുവന്‍ ഖണ്ഡിയ്ക്കുന്നതാണ് അമീറുള്‍ ഇസ്ലാമിന്റെ വീട്ടുകാരെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍. ജിഷ കൊല്ലപ്പെടുന്നതിന് മുമ്പേ അമീറുള്‍ ഇസ്ലാം അസമില്‍ എത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്.
അത് മാത്രമല്ല, അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാം കേരളത്തില്‍ ഉണ്ടെന്ന നിര്‍ണായക വിവരവും അമീറുള്ളിന്റെ പിതാവ് പറയുന്നുണ്ട്. കേരളത്തില്‍ വച്ച് അമീറും ബദറും കണ്ടിരുന്നോ?

അമീറുള്‍ അസമില്‍
ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ അമീര്‍ മാട്ടില്‍ എത്തിയിരുന്നു എന്നാണ് പിതാവ് യാക്കൂവ് അലി പറയുന്നത്. അസമിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പായിരുന്നത്രെ ഇത്.

കണക്ക് ശരിയാണ്
ഏപ്രില്‍ 12 നാണ് അസമില്‍ രണ്ടാം ഘട്ട തിരഞ്ഞടുപ്പ് നടന്നത്. അതിന് മുമ്പ് അമീര്‍ നാട്ടിലെത്തിയെന്ന് അയല്‍വാസികളും പറയുന്നു.

ജിഷ കൊല്ലപ്പെട്ടത്
ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്. അങ്ങനെയെങ്കില്‍ അസമില്‍ എത്തിയത് ആരാണ്? അല്ലെങ്കില്‍ ജിഷയെ വധിച്ചത് ആരാണ്?

വീണ്ടും പോയോ?
ഏപ്രില്‍ ആദ്യവാരം നാട്ടിലെത്തിയ അമീര്‍ കേരളത്തില്‍ തിരിച്ചെത്തിയാണോ കൊലപാതകം നടത്തിയത്? ഉത്തരം കിട്ടാത്ത സംയങ്ങള്‍ കൂടിക്കൊണ്ടിരിയ്ക്കുകയാണ്.

ആരാണ് ബദറുല്‍ ഇസ്ലാം
അമീറിന്റെ സഹോദരനും കേരളത്തിലുണ്ടെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. ബദറുല്‍ ഇസ്ലാം എന്നാണത്രെ ഇയാളുടെ പേര്.

വീട് നോക്കുന്നവര്‍
അമീറിനെ പോലെ അല്ല ബദര്‍ എന്നാണ് പിതാവ് പറയുന്നത്. ബദറുല്‍ വീട്ടിലേയ്ക്ക് സ്ഥിരമായി പണം അയക്കാറുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

അമീര്‍ അങ്ങനെയല്ല
അമീര്‍ എന്നാല്‍ സഹോദരനെ പോലെ അല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടിലേയ്ക്ക് ഒരു സഹായവും ചെയ്യാറില്ലത്രെ.

സംശയം കൂടും
കേരളത്തില്‍ വച്ച് അമീറും ബദറും ബന്ധപ്പെട്ടിരുന്നോ എന്ന നിര്‍ണായക ചോദ്യവും ഇതോടൊപ്പം ഉയരും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications