ആ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനോ... ? ജിഷയുടെ അമ്മയെ അറിയില്ലെന്ന് തങ്കച്ചന്‍
കൊച്ചി: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പിണറായി വിജയന് നല്‍കിയ കത്തിലാണ് ജിഷയുടെ മരണത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനുള്ള പങ്ക് ആരോപിയ്ക്കുന്നത്. ജിഷ ആ നേതാവിന്റെ മകളാണെന്നായിരുന്നു ആക്ഷേപം. ജിഷയുടെ മരണത്തില്‍ ആ നേതാവിന്റെ പങ്ക് അന്വേഷിയ്ക്കണം എന്നും കത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റേയും പേര് ഈ കത്തില്‍ പറയുന്നില്ല. ഇതോടെ പെരുമ്പാവൂരില്‍ വീടുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞിറങ്ങുകയായിരുന്നു സോഷ്യല്‍ മീഡിയ. അങ്ങനെയാണ് പലരും അത് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ പേരിലേയ്‌ക്കെത്തിച്ചേര്‍ന്നത്.
എന്നാല്‍ പിപി തങ്കച്ചന്‍ തന്നെ പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നതോടെ ആ ആരോപണ വിധേയന്‍ ആരെന്ന് സംശയിച്ചവര്‍ക്ക് പോലും ഉത്തരം കിട്ടി. ജിഷയുടെ അമ്മയെ അറിയില്ലെന്നാണ് തങ്കച്ചന്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

അമ്മയെ അറിയില്ല
ജിഷയുടെ അമ്മയെ തനിയ്ക്ക് അറിയില്ലെന്നാണ് പിപി തങ്കച്ചന്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

അടിസ്ഥാന രഹിതം
ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പിപി തങ്കച്ചന്‍ പറയുന്നു.

ഒരിയ്ക്കല്‍ പോലും
ജിഷയുടെ അമ്മ ഒരിയ്ക്കല്‍പോലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നും പിപി തങ്കച്ചന്‍ വ്യക്തമാക്കുന്നുണ്ട്.

അമ്മയെ കണ്ടിട്ടുണ്ട്
ജിഷ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് ജിഷയുടെ അമ്മയെ കണ്ടിട്ടുള്ളത്. അതും ആശുപത്രിയില്‍ വച്ച്. കെപിസിസിയുടെ ധനസഹായം കൈമാറാനായിരുന്നു ഇതെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

നിയമ നടപടി
തന്നെ വ്യക്തിപരമായി അധിക്ഷേപിയ്ക്കാനുഴള്ള നീച ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും പിപി തങ്കച്ചന്‍ വ്യക്തമാക്കി.

ഇതല്ല രാഷ്ട്രീയം
തനിയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതല്ല രാഷ്ട്രീയം എന്നും തങ്കച്ചന്‍ പറഞ്ഞു.

ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആണ് ആരോപണം ഉന്നയിയ്ക്കുന്ന കത്ത് പിണറായി വിജയന് നല്‍കിയത്.

ജിഷയുടെ അമ്മ
ജിഷയുടെ അമ്മ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഇരുപത് വര്‍ഷത്തോളെ ജോലി ചെയ്തിരുന്നു എന്നാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

ജിഷയുടെ പിതാവ്
ആ കോണ്‍ഗ്രസ് നേതാവാണ് ജിഷയുടെ പിതാവ് എന്ന ആരോപണവും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ചിരുന്നു.

സ്വത്ത് ചോദിച്ചു
ജിഷ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്ന് സ്വത്തിനുള്ള അവകാശം ചോദിച്ചുവെന്നും പുത്തന്‍പുരയ്ക്കലിന്റെ കത്തിലുണ്ട്.

ഭീഷണി
ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കുമെന്ന് ജിഷ ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപിയ്ക്കുന്നുണ്ട്.

പങ്ക് അന്വേഷിയ്ക്കണം
ജിഷയുടെ തൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവിനുള്ള പങ്ക് അന്വേഷിയ്ക്കണം എന്നാവശ്യപ്പെട്ടാണ് പുത്തന്‍പുരയ്ക്കല്‍ കത്ത് നല്‍കിയത്.

അനാവശ്യ പ്രതികരണം
സംഭവത്തില്‍ പിപി തങ്കച്ചന്‍ ഇപ്പോള്‍ നടത്തിയത് അനാവശ്യ പ്രതികരണം ആണെന്ന ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications