ജിഷ വധം: ആദ്യ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷ വധക്കേസിലെ ആദ്യത്തെ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയിരുന്നത്.
കേസിന്റെ അന്വേഷണഘട്ടില്‍ സംഘത്തിന് പാളിച്ച സംഭവിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയന്‍ ചുമതല ഏറ്റതിന് ശേഷമാണ് എഡിജിപി സന്ധ്യയെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.

കേസിലെ തെളിവുകള്‍ നശിപ്പാക്കാനാണ് പോലീസ് ശ്രമിച്ചത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ പല കാര്യങ്ങള്‍ക്കും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. എന്നാല്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ രേഖാചിത്രവുമായി യാതൊരു സാമ്യവും ഇല്ലെന്നും കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തു വിട്ട രേഖാചിത്രവുമായി അമീറുള്ളിന് സാമ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications