ജിഷ്ണുവിന്റെ മരണം;കോളേജ് ചെയര്‍മാന്റെ വീടിനുമുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്ന് അച്ഛന്‍
മകന്റെ മരണത്തിന് കുറ്റക്കാരെന്നു കണ്ട് മൂന്ന് പേരെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നദാപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച് മുപ്പത് ദിവസം പിന്നിടുമ്പോഴും കേസ് എവിടെയും എത്തിയില്ലെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എല്ലാം ചെയ്‌തെന്ന പറഞ്ഞ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്ന് അശോകന്‍ പറഞ്ഞു.
മകന്റെ മരണത്തിന് കുറ്റക്കാരെന്നു കണ്ട് മൂന്ന് പേരെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം
ചെയ്തവരെല്ലാം ഞങ്ങളുടെ ഭാഗത്തുള്ളവരാണ്. ജിഷ്ണുവിന്റെ
കൂടെ പഠിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയുമാണ് ചോദ്യം ചെയ്തത്.

ഈ കേസന്വേഷണത്തില്‍ വിശ്വാസമില്ല. മൂന്ന് ദിവസം കൂടി കാത്തു നില്‍ക്കും. അത് കഴിഞ്ഞാല്‍ കോളേജ് ചെയര്‍മാന്‍ കൃഷ്ണ ദാസിന്റെ വീട്ടു പടിക്കല്‍ കുടുംബത്തോടെ സത്യഗ്രഹം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണ്. കൊലപാതകമായതുകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി കാണിച്ചതെന്നും അച്ഛന്‍ അശോകന്‍ ആരോപിച്ചു. തെളിവുകള്‍
നശിപ്പിക്കാന്‍ കൂട്ടു നിന്നവര്‍ക്കെതിരെയും നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications