സംസ്കൃത പഠനത്തിന് മാത്രമായി പ്രത്യേക സെന്റർ.. ജെഎൻയുവിൽ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജെഎന്‍യുവും എച്ച്‌സിയുവും അടക്കമുള്ള രാജ്യത്തെ സര്‍വ്വകലാശാലകള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കലുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ഇടങ്ങളാണ്. ദേശീയതയെന്ന പേരില്‍ ഹിന്ദുത്വ അജണ്ട ഈ സര്‍വ്വകലാശാലകളില്‍ അടിച്ചേല്‍്പ്പിക്കാനുള്ള ശ്രമങ്ങള്‍ നാളുകളായി പുരോഗമിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഭാഷാ പഠനത്തിനുള്ള സ്‌കൂള്‍ ഓഫ് ലാംഗ്വേജിന് കീഴില്‍ വരാത്ത തരത്തില്‍ സംസ്‌കൃത പഠനത്തിന് പ്രത്യേക സെന്റര്‍ കൊണ്ടുവരാനുള്ള നീക്കം ഈ അജണ്ടയുടെ ഭാഗമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടത്തിന്റെ നീക്കം അക്കാദമിക്ക് തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

തോന്ന്യാസം വിളമ്പുന്നു.. മമ്മൂട്ടി എന്ത് അപരാധം ചെയ്തു.. ഡബ്ല്യൂസിസിയോട് ചോദ്യങ്ങളുമായി സുജ വീണ്ടും

jnu

സര്‍വ്വകലാശാലയിലെ അക്കാദമിക് കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ അഭിപ്രായം തേടിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്‌കൃത പഠന സെന്ററിനുള്ള അംഗീകാരം ലഭിച്ച ശേഷം എക്‌സിക്യൂട്ടിവ് കൗണ്‍സിലിന് മെയില്‍ അയച്ച് അഭിപ്രായം ആരായുകയാണ് ഭരണസമിതി ചെയ്തത്. നിലവിലെ നീക്കം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുദ്ദേശിച്ചുള്ളതാണെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. പെട്ടെന്ന് നടപ്പിലാക്കേണ്ട വിഷയങ്ങളില്‍ യോഗം വിളിച്ച് ചേര്‍ത്ത് അഭിപ്രായം തേടാന്‍ സാധിക്കില്ല എന്നാണ് ഭരണസമിതി അംഗം പ്രൊഫസര്‍ ചിന്താമണി മഹാപത്രയുടെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
JNU To Have School For Sanskrit and Indic Studies, Faculty Miffed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്