Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷ ജോസിന്റെ പുസ്തക വിവാദം കത്തുന്നു.. ലൈംഗികാരോപണത്തെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി!

കോട്ടയം: നിഷ ജോസിന്റെ പുസ്തകമായ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് കളമൊരുക്കിയിരിക്കുകയാണ്. ജോസ് കെ മാണി എംപിയുടെ മകളും കെഎം മാണിയുടെ മരുമകളുമായ നിഷ ജോസ് തനിക്ക് നേരെ ട്രെയിനില്‍ വെച്ച് നടന്ന ലൈംഗിക അതിക്രമം വെളിപ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്.

കെഎം മാണിയുടെ രാഷ്ട്രീയ എതിരാളിയായ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് പ്രതിസ്ഥാനത്തുള്ളത്. നിഷ പേര് വെളിപ്പെടുത്തിയില്ലെങ്കിലും സൂചനകള്‍ എത്തി നില്‍ക്കുന്നത് ഷോണിലാണ്. ഭാര്യ ഉയര്‍ത്തിയ വിവാദത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി രംഗത്ത് വന്നിട്ടുണ്ട്.

പേര് പറയാതെ ആരോപണം

പേര് പറയാതെ ആരോപണം

നേരത്തെ കെഎം മാണിയുടെ അടുത്ത ആളും കേരള കോണ്‍ഗ്രസ് മാണി വിഭാഗക്കാരനും ആയിരുന്നുവെങ്കിലും പാര്‍ട്ടി വിട്ടതില്‍ പിന്നെ പിസി ജോര്‍ജും മാണിയും കീരിയും പാമ്പും പോലെയാണ്. ജോസ് കെ മാണി സരിതയുടെ ആരോപണത്തില്‍ കുടുങ്ങിയത് പിസി ജോര്‍ജും കൂട്ടരും കാര്യമായി തന്നെ ആഘോഷിച്ചിട്ടുമുണ്ട്. എന്നാലിപ്പോള്‍ പിസിയുടെ ഒറ്റപ്പുത്രന്‍ ജോണ്‍ ജോര്‍ജാണ് ഗുരുതരമായ ആരോപണത്തില്‍ കുരുങ്ങിയിരിക്കുന്നത്. നിഷ ജോസ് തന്റെ പുസ്തകത്തില്‍ അപമാനിച്ച ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആളെക്കുറിച്ചുള്ള സൂചനകള്‍ ഷോണ്‍ ജോര്‍ജിന് കൃത്യമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നിട്ടുണ്ട്.

പരാമര്‍ശം വിവാദമാക്കേണ്ട

പരാമര്‍ശം വിവാദമാക്കേണ്ട

ഭാര്യയുടെ പുസ്തകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ജോസ് കെ മാണി തന്നെ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ നേതാവിന്റെ മകനെതിരെ പുസ്തകത്തിലുള്ള പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. വിവാദമല്ല, പുസ്‌കത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് നിഷയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിന് താനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ആളുടെ പേര് വെളിപ്പെടുത്തേണ്ടതുണ്ടോ എന്നത് വ്യക്തിപരമായ കാര്യമാണ് എന്നും ജോസ് കെ മാണി വ്യക്തമാക്കി.

അപമര്യാദയായി പെരുമാറി

അപമര്യാദയായി പെരുമാറി

നിഷ ജോസിന്റെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും തുടങ്ങി. ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് പുസ്‌കത്തിലെ ആരോപണം. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണ് എന്നാണ് മെലിഞ്ഞ ആ യുവാവ് പറഞ്ഞത്. സംസാരത്തിനിടെ തന്റെ കാലില്‍ മോശമായ തരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ആരോപണം.

പുസ്തകം വിൽക്കാനുള്ള തന്ത്രം

പുസ്തകം വിൽക്കാനുള്ള തന്ത്രം

ഈ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് എന്ന് പരക്കെ ആരോപണമുണ്ടായി. എന്നാല്‍ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തി പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ല എന്നാണ് നിഷ നിലപാടെടുത്തത്. ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയുന്നതിന് വേണ്ടിയാണ് തനിക്കേറ്റ അപമാനം വെളിപ്പെടുത്തിയത് എന്നും നിഷ ജോസ് പറയുകയുണ്ടായി. എന്നാല്‍ നിഷയുടെ ആരോപണത്തിനെതിരെ പിസി ജോര്‍ജും മരുമകള്‍ പാര്‍വ്വതി ഷോണും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. അപമാനിച്ചത് ആരെന്ന് നിഷ വെളിപ്പെടുത്തണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഷോണിനെതിരായ ആരോപണം പുസ്തകം വിറ്റുപോകുന്നതിന് വേണ്ടിയുള്ള നിഷ ജോസിന്റെ തന്ത്രം മാത്രമാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുകയുണ്ടായി.

പേര് വെളിപ്പെടൂയെന്ന് ഷോൺ

പേര് വെളിപ്പെടൂയെന്ന് ഷോൺ

ജഗതിയുടെ മകളും ഷോണിന്റെ ഭാര്യയുമായ പാര്‍വ്വതി പ്രതികരിച്ചത്, പുസ്തകം വിറ്റുപോകുന്നതിന് ആരെങ്കിലും പീഡിപ്പിച്ചുവെന്ന് പറയണോ എന്ന ചോദ്യവുമായാണ്. ഷാരൂഖ് ഖാന്‍ തോണ്ടിയെന്നോ ടോം ക്രൂസ് കയറിപ്പിടിച്ചുവെന്നോ പറഞ്ഞാല്‍ മാര്‍ക്കറ്റ് പൊലിപ്പിക്കാം എന്നും പാര്‍വ്വതി പരിഹസിക്കുകയുണ്ടായി. അതിനിടെ ഷോണ്‍ ജോര്‍ജ് പാര്‍വ്വതിക്കെതിരെ പരാതിപ്പെട്ടെങ്കിലും പോലീസ് പരാതി തള്ളിക്കളഞ്ഞു. നിഷ പേര് വെളിപ്പെടുത്താതെ ലൈംഗിക ആരോപണം ഉന്നയിച്ചത് കൊണ്ട് തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ഷോണ്‍ പ്രതികരിച്ചു. നിഷയെ ആരെങ്കിലും അപമാനിച്ചുവെങ്കില്‍ അവര്‍ക്കെതിരെ പരാതി നല്‍കി കേസെടുപ്പിക്കുകയാണ് വേണ്ടതെന്നും ഷോണ്‍ പറയുകയുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+