ഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ യുഡിഎഫിൽ അതൃപ്തി പുകയുകയാണ്. തുടർച്ചയായി പ്രതിപക്ഷ നിരയിൽ ഇരിക്കേണ്ടി വന്നതിന്റെ നിരാശയിലാണ് ഘടകകക്ഷി നേതാക്കൾ ഏറെയും.ഭരണത്തിലേറാൻ അനുകൂല സാഹചര്യം ഉണ്ടായിട്ട് പോലും കോൺഗ്രസ് സംഘടനാ ദൗർബല്യവും ഗ്രൂപ്പുകളിയുമാണ് തിരിച്ചടിക്ക് കാരണമായതെന്ന പരസ്യ വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്.
തോൽവിക്ക് പിന്നാലെയും ഒറ്റക്കെട്ടായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ എന്ന സൂചനയാണ് പുറത്തുവരുന്നത്. അസംതൃപ്തരായ ഒരുവിഭാഗം നേതാക്കൾ ഉടൻ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരുമെന്നാണ് വിവരം. കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

തുടർച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ യുഡിഎഫിൽ അസംതൃപ്തരുടെ നീണ്ട നിര തന്നെ ഉയർന്ന് വന്നിട്ടുണ്ട്. പരാജയത്തിന് പിന്നാലെയും കോൺഗ്രസിൽ വിഴുപ്പലക്കൽ ശക്തമായതോടെ ഒളിഞ്ഞും തെളിഞ്ഞും മുന്നണി നേതൃത്വത്തിനെതിരെ നേതാക്കൾ വിമർശനം ഉയർത്തുകയാണ്. യുഡിഎഫിൽ തുടരുന്നതിൽ പലർക്കും എതിർപ്പുകൾ ഉണ്ട്.

കഴിഞ്ഞ ദിവസം ഘടകക്ഷിയായ ആർഎസ്പി യുഡിഎഫ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നണി മാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് നേതാക്കൾ നൽകിയത്. ആർഎസ്പി മാത്രമല്ല ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ചെറുകക്ഷികളും വിമർശനം ഉയർത്തുന്നുണ്ട്.

എന്തിന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും മുന്നണി നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. അതേസമയം ഇത്തരത്തിൽ അതൃപ്തിയുള്ള പലരും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ജോസ് കെ മാണി വെളിപ്പെടുത്തുന്നത്. യുഡിഎഫിലെ പ്രത്യേകിച്ച് കോൺഗ്രസിലെ നേതാക്കളാണ് തന്നോട് മുന്നണി മാറാൻ താത്പര്യം അറിയിച്ചതെന്നാണ് ജോസ് വ്യക്തമാക്കിയത്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം നേതാക്കൾ കേരള കോൺഗ്രസിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചത്. ഇവരുമായി ചർച്ച അന്തിമ ഘട്ടത്തിലാണെന്നും ജോസ് കെ മാണി പറഞ്ഞു.

തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും ഒരു വിഭാഗം നേതാക്കൾ ജോസിനൊപ്പം പോകാൻ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്നവരാണ് പാർട്ടി വിട്ട് എത്തിയേക്കുകയെന്നാണ് ജോസ് കെ മാണി നേരത്തേ പറഞ്ഞത്.

കേരള കോൺഗ്രസിലെ മൂന്ന് ജില്ലാ പ്രസിഡന്റുമാരും പാർട്ടി മാറി വരാൻ തയ്യാറാണെന്നും ജോസ് പറഞ്ഞിരുന്നു.
കേരള കോൺഗ്രസിലെ മൂന്ന് ജില്ലാ പ്രസിഡന്റുമാരും പാർട്ടി മാറി വരാൻ തയ്യാറാണെന്നും ജോസ് പറഞ്ഞിരുന്നു.
ജോസ് കെ മാണി-പിജെ ജോസഫ് ബലാബലത്തിൽ തിരിച്ചടി നേരിടേണ്ടി വന്നുവെന്ന ചിന്തലയിലാണ് ജോസഫിനൊപ്പം പോയ ഒരുകൂട്ടം നേതാക്കൾ. തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച ജോസ് കെ മാണിക്കൊപ്പം ചേരുന്നതാണ് ഗുണകരമാകുകെയന്നും ഇവർ കണക്ക് കൂട്ടുന്നു.

തിരഞ്ഞെടുപ്പിലെ ജോസ് കെ മാണി വിഭാഗത്തിന്റെ പ്രകടനവും ഭരണത്തിൽ ലഭിച്ച പങ്കാളിത്തവുമെല്ലാം നേതാക്കളുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. കെ ഫ്രാൻസിസ് ജോർജിനൊപ്പം യുഡിഎഫിലെത്തിയവരും കേരള കോൺഗ്രസ് എമ്മിലൂടെ എൽഡിഎഫിലേക്കുള്ള മടക്കത്തിന് ശ്രമം നടത്തുന്നുണ്ട്.

അതേസമയം മുന്നണി മാറിയെത്താൻ തയ്യാറായാൽ പാർട്ടി പദവികളും കോർപറേഷൻ , ബോർഡ് സ്ഥാനങ്ങളുമെല്ലാമാണ് ജോസ് പക്ഷം നേതാക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. പുതിയ നേതാക്കളുടെ വരവ് പ്രതീക്ഷിച്ച് ജില്ലാ കമ്മിറ്റികളുടേയും സംസ്ഥാന കമ്മിറ്റികളുടേയും പുന:സംഘടനയും കേരള കോൺഗ്രസ് എം നീട്ടിയിട്ടുണ്ട്.
ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications