Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ സുരക്ഷിതമായിരുന്നില്ല: തോല്‍വിയുടെ കാരണവുമായി ജോസ്, കോട്ടയത്ത് ഇടതിന് വന്‍ മുന്നേറ്റം

കോട്ടയം: യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ ചേക്കേറിയത് മുതല്‍ തന്നെ പാർട്ടി സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ പാർട്ടിയുടെ 58-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആ തീരുമാനങ്ങള്‍ പ്രാവർത്തിക തലത്തിലേക്ക് എത്തുകയാണ്. പാർട്ടിയില്‍ സി പി എം മാതൃകയില്‍ സെക്രട്ടറിയേറ്റെന്ന പേരില്‍ പുതിയ സമിതി ഇന്ന് മുതല്‍ നിലവില്‍ വരും.

പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത​സ​മി​തി​ക​ളാ​യ ഹൈ​പ​വ​ര്‍ ക​മ്മി​റ്റി​ക്കും സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​ക്കും താ​ഴെ​യാ​യി​രി​ക്കും 131 അം​ഗ സെക്രട്ടറിയേറ്റ്. ഇന്ന് നട​ക്കു​ന്ന സം​സ്ഥാ​ന സ​മി​തി​യി​ൽ സെക്രട്ടറിയേറ്റ്​ അം​ഗ​ങ്ങളെ തിരഞ്ഞെടുക്കും. അതേസമയം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒരു കേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമങ്ങളിലായതിനാലാണ് പൊതുപരിപാടികളിലെ തന്റെ സാന്നിദ്ധ്യം കുറഞ്ഞതെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. അതോടൊപ്പം പാലാ തോല്‍വിയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതോടെ

കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതോടെയാണ് എൽ ഡി എഫ് സർക്കാരിന്റെ തുടർച്ചയെക്കുറിച്ചുള്ള പ്രചാരണം ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത കോട്ടയം, ഇടുക്കി തുടങ്ങിയ ഇടങ്ങളിൽ എൽ ഡി എഫിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലെ 70% പഞ്ചായത്തുകളും എൽ ഡി എഫിനിന്റെ കൈകളിലാണ്. ജില്ലയില്‍ ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണവും എല്‍ ഡി എഫ് ഭരിക്കുന്നുവെന്നും അഭിമുഖത്തില്‍ ജോസ് കെ മാണി വ്യക്തമാക്കുന്നു.

എൽ ഡി എഫിന്റെ ഭാഗമായി ഞങ്ങൾ എല്ലാ ജില്ലകളിലും മത്സരിച്ചു

എൽ ഡി എഫിന്റെ ഭാഗമായി ഞങ്ങൾ എല്ലാ ജില്ലകളിലും മത്സരിച്ചു. യു ഡി എഫിലായിരിക്കുമ്പോൾ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് അത്. എല്‍ ഡി എഫിലേക്ക് പോവുക എന്നുള്ളത് കൂട്ടായ തീരുമാനമായിരുന്നു. അതേസമയം മുന്നണി മാറ്റം എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല. രാഷ്ട്രീയ നിലപാടിലെ ഈ മാറ്റത്തെക്കുറിച്ച് അനുയായികളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഠിനമായി പരിശ്രമിച്ചു.

മുന്നണി മാറ്റം കഴിഞ്ഞ് 45 ദിവസത്തിനുള്ളിലാണ്

മുന്നണി മാറ്റം കഴിഞ്ഞ് 45 ദിവസത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. എന്നാൽ ഞങ്ങൾക്ക് രാഷ്ട്രീയ സാഹചര്യം അണികളെ വ്യക്തമായി ബോധ്യപ്പെടുത്താന്‍ സാധിച്ചു. എൽ ഡി എഫിൽ ചേരാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് തുടർച്ചയായ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. ഞങ്ങൾ യു ഡി എഫ് വിട്ടതല്ല, മറിച്ച് യു ഡി എഫിൽ നിന്ന് ഞങ്ങളെ അപമാനിച്ച് പുറത്താക്കിയതാണെന്ന് ഒരിക്കല്‍ കൂടി ആവർത്തിക്കുന്നതെന്നും ജോസ് കെ മാണി പറയുന്നു.

കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിലേക്ക് വരികയും

കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിലേക്ക് വരികയും 12 സീറ്റില്‍ മത്സരിച്ച പാർട്ടിക്ക് 5 സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ മുന്നണിയേയും പാർട്ടിയേയും സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായത് പാലായിലെ തോല്‍വിയായിരുന്നു. പാലായിലെ തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്നാണ് ജോസ് കെ മാണി തന്നെ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് വർഷം മുമ്പാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

രണ്ട് വർഷം മുമ്പാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സി പി എം പാർട്ടി പ്രവർത്തകരും നേതാക്കളും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ, അതേ സ്ഥാനാർത്ഥി (മാണി സി കാപ്പൻ) മറുവശത്തും ഞാനും പാർട്ടിയും ഇപ്പുറത്തുമായി. ഇത് വോട്ടർമാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കാം. മാത്രമല്ല പാലായില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഒരിക്കലും ഖേദമില്ല.

പാലായിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഒരിക്കലും ഖേദമില്ല. പാലാ എനിക്ക് സുരക്ഷിതമല്ലെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, സുരക്ഷിതമായ സീറ്റ് തിരഞ്ഞെടുക്കാൻ പലരും ആവശ്യപ്പെട്ടു. എന്നാൽ പ്രശ്‌നങ്ങളെ നേരിടാന്‍ ഞാന്‍ തീരുമാനിച്ചു. ഞാൻ കടുത്തുരുത്തി തിരഞ്ഞെടുത്തിരുന്നെങ്കിൽ അത് അനാവശ്യമായ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. ഓരോ സ്ഥാനാർത്ഥിയും ആ അനാവശ്യ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. അതുകൊണ്ടാണ് പാലായിൽ നിന്ന് മത്സരിക്കുമെന്ന നിലപാട് സ്വീകരിച്ചതെന്നും ജോസ് കെ മാണി കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+